ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ കുടുതൽ സൈന്യത്തെ അയച്ചു

ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അയച്ച്‌ ഇന്ത്യ

0

ലഡാക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അയച്ച്‌ ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യയുടെയും സൈനിക വിന്യാസം. കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം കൂടുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ലഡാക്കില്‍ മാത്രം 130 തവണയാണ് ചൈന അതിര്‍ത്തി ലംഘിച്ചത്.അതിര്‍ത്തിയില്‍ രണ്ട് കിലോമീറ്ററിലധികം ഇന്ത്യന്‍ മേഖലയിലേക്ക് കടന്നാണ് ചൈനീസ് പട്ടാളം ഇവിടെ ടെന്‍റുകള്‍ നിര്‍മ്മിച്ച്‌ നിരീക്ഷണം ശക്തമാക്കുന്നത്.