24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് രാജ്യം  ആരോഗ്യ പ്രതിസന്ധിയിൽ 

3,00,732 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 3417 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

0

ഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,00,732 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 3417 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

India reports 3,68,147 new #COVID19 cases, 3,00,732 discharges, and 3,417 deaths in the last 24 hours, as per Union Health Ministry Total cases: 1,99,25,604 Total recoveries: 16,29,3003 Death toll: 2,18,959 Active cases: 34,13,642 Total vaccination: 15,71,98,207
3,68,147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,99,25,604 ആയി. 16,29,3003 പേര്‍ ഇതുവരെ രോഗമുക്തരായപ്പോള്‍ 2.18 ലക്ഷം പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 34,13,642 പോരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.കോവിഡ് പിടിമുറുക്കിയതിനുള്ള ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണം ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 3689 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3.92 ലക്ഷം(3,92488)കേസുകളും ഇന്ത്യയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
You might also like

-