കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് 2,81,386 പേർക്ക് കോവിഡ്

3,78,741 പേർ 24 കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 2,49,65,463 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ‍് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,74,390 പേർ കോവിഡ് ബാധിച്ച് മരിച്ചു

0

ഡൽഹി : കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസം. ഏപ്രിൽ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയർന്നതും ആശ്വാസകരമാണ്

India reports 2,81,386 new #COVID19 cases, 3,78,741 discharges and 4,106 deaths in the last 24 hours, as per Union Health Ministry Total cases: 2,49,65,463 Total discharges: 2,11,74,076 Death toll: 2,74,390 Active cases: 35,16,997 Total vaccination: 18,29,26,460

3,78,741 പേർ 24 കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 2,49,65,463 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ‍് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,74,390 പേർ കോവിഡ് ബാധിച്ച് മരിച്ചു. 2,11,74,076 പേർ രോഗമുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35,16,997 ആണ്. ഇതുവരെ 18,29,26,460 പേർ വാക്സിൻ സ്വീകരിച്ചു.
പ്രതിദിന കോവിഡ് കണക്കുകൾ രണ്ട് ലക്ഷത്തിന് താഴെ ആയിരിക്കുമ്പോൾ ടെസ്റ്റ് നിരക്കുകളും രാജ്യത്ത് കുറവാണ്.

മഹാരാഷ്ട്ര- 34,389
തമിഴ്നാട്- 33,181
കർണാടക- 31, 531
കേരളം- 29,704
ആന്ധ്രപ്രദേശ്- 24,171

പ്രതിദിന കോവിഡ് കേസുകളിൽ 54.37 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്ന് മാത്രമാണ് 12.22 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 974 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ മരിച്ചത്. കർണാടകയിൽ 403 പേർ ഇന്നലെ മരണപ്പെട്ടു.

You might also like

-