കേരളത്തോട് കൈകോർത്തു…കൈത്താങ്ങുമായി സൂര്യയും കാര്‍ത്തിയും കമലും …

0

ചെന്നൈ: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായവുമായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ സംഭാവന ചെയ്യും.

കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകത്തോട് മുഴുവന്‍ അദ്ദേഹം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് സഹായവാഗ്ദാനവുമായി താരങ്ങള്‍ രംഗത്തെത്തിയത്.
ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിഹിതമായി അദ്ദേഹം പിണറായി വിജയന്‍ ഒരുലക്ഷം രൂപ മാറ്റിവച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഒരു കോടി രൂപ കേരളത്തിന്നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പ്രളയ ദുരിതം പേറുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് സിനിമാ ലോകം. നടന്‍മാരായ സൂര്യയ്ക്കും കാര്‍ത്തിക്കും ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത് നടനും മക്കള്‍ നീതിയിലേക്ക് മയ്യം നേതാവുമായ കമല്‍ഹാസനാണ്. ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ധനസഹായം. വെള്ളപ്പൊക്കം മൂലം കേരളത്തിലുണ്ടായ അസാധാരണ സാഹചര്യം മനസ്സിലാക്കി ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയ കമല്‍ഹാസനെ അഭിനന്ദിക്കുന്നു. വിജയ് ടി.വി യും 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് കമല്‍ഹാസന്‍ തന്റെ ആരാധകരോടും തമിഴ് ജനതയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സന്മനസ്സിന് നന്ദിയുണ്ടെന്നും പിണറായി അറിയിച്ചു. നേരത്തെ, പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും രംഗത്ത് എത്തിയിരുന്നു. പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ഇരുവരും കൂടി 25 ലക്ഷം രൂപ നല്‍കിയത്. ദുരിതബാധിതര്‍ക്കായി തമിഴ്നാടും കര്‍ണാടകയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ധനസഹായമായി രംഗത്ത് വന്നിരിക്കുന്നത്.

You might also like

-