അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ചു

107 ഇന്ത്യൻ പൗരന്മാരും 61 വിദേശപൗരന്മാരുമാണ് വിമാനത്തിലുള്ളത്. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചിയാണ് വിവരം അറിയിച്ചത്

0

കാബൂൾ :താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ചു. വ്യോമസേന വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത് തിരിച്ച്ചെത്തിച്ചതിൽ ഒരു അഫ്ഗാൻ എംപിമാർ ഉൾപ്പടെ അഫ്ഗാൻ പൗരൻമാരും രണ്ട നേപ്പാൾ പൗരന്മാരും ഡൽഹിയിൽ എത്തിയിട്ടുണ്ട്
107 ഇന്ത്യൻ പൗരന്മാരും 61 വിദേശപൗരന്മാരുമാണ് വിമാനത്തിലുള്ളത്. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചിയാണ് വിവരം അറിയിച്ചത്

Indian Air Force’s C-17 aircraft that took off from #Afghanistan‘s Kabul earlier this morning, lands at Hindon IAF base in Ghaziabad. 168 people, including 107 Indian nationals, were onboard the aircraft.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ലിബാൻ പിടിയിലായ അഫ്ഗാനിസ്താനിൽ കുടുങ്ങിയ 222 ഇന്ത്യക്കാർ ജന്മനാട്ടിൽ തിരിച്ചെത്തി. രണ്ട് വിമാനങ്ങളിലായാണ് ഇവർ എത്തിയത്. ജന്മനാട്ടിൽ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ലാൻഡിങ്ങിനിടെ ഭാരത് മാതാ കി ജയ് ഉച്ചത്തിൽ വിളിക്കുന്ന യാത്രക്കാരെയാണ് വീഡിയോയിൽ കാണാനാകുന്നത്.

അമേരിക്ക ഇതിനിടെ സ്വന്തം പൗരന്മാരെ രക്ഷിക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ്. വിമാനത്താവളത്തിന് പുറത്ത് പലയിടത്തു കുടുങ്ങിയവരെ കണ്ടെത്തുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. അമേരിക്കൻ പൗരന്മാർക്കെതിരെ താലിബാൻ പ്രതികാര നടപടിയുമായി മുന്നോട്ട് പോകുമെന്ന വിവരമാണ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്. താലിബാനെ കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് നേരിടുക എന്നതുമാത്രമാണ് അടിയന്തിര ഘട്ടത്തിൽ അമേരിക്കയ്‌ക്ക് മുന്നിലുള്ളത്.

You might also like

-