ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് മിലന്‍ വൈഷ്ണവ്.

ബിജെപിക്കോ, കോണ്‍ഗ്രസിനോ ഭരണം ലഭിക്കണമെങ്കില്‍ സഖ്യ കക്ഷികളെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

0

വാഷിങ്ടണ്‍ ഡിസി: 2019 ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുകയില്ലെന്ന് വാഷിംഗ്ടണ്‍ ഡിസി സൗത്ത് ഏഷ്യന്‍ പ്രോഗ്രാം ഡയറക്ടര്‍ മിലന്‍ വൈഷ്ണവ് അഭിപ്രായപ്പെട്ടു.

ബിജെപിക്കോ, കോണ്‍ഗ്രസിനോ ഭരണം ലഭിക്കണമെങ്കില്‍ സഖ്യ കക്ഷികളെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇക്കണോമിയെകുറിച്ചു നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് മിലന്‍.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുലനം ചെയ്യുവാന്‍ സാധ്യമല്ലെങ്കിലും 2014 ല്‍ നിന്നും മോദിയുടെ പ്രഭാവം കുറഞ്ഞിരിക്കുകയാണ്. ഗവണ്‍മെന്റിനെ കുറിച്ച് ഇന്ത്യന്‍ ജനതക്കു നിരവധി പരാതികളുണ്ടെങ്കിലും മോദിയെ അഴിമതിക്കാരനെന്ന് വിശേഷിപ്പിക്കുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. When Crime pays : Money and Muscles in Indian Politics എന്ന ഗ്രന്ഥ കര്‍ത്താവാണ് വൈഷ്ണവ്.

കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ 43 ഭടന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ നടത്തിയ എയര്‍സ്‌ട്രൈക്ക് ബിജെപിക്ക് അനുകല ഘടകമായി. ഇതു മോദിയുടെ നേതൃത്വ ഗുണത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചാല്‍ അതു ദേശഭക്തി വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നത് ബിജെപിക്ക് ലഭിക്കുന്ന മറ്റൊരു നേട്ടമാണ്.

കഴിഞ്ഞ ആഴ്ചയില്‍ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പു മാനിഫെസ്റ്റോ രസകരമാണെന്നും എന്നാല്‍ അത് തീരെ ചെറിയതും പ്രസിദ്ധീകരിച്ചതു വൈകിയുമാണെന്നും മിലന്‍ പറയുന്നു. ഏഴു ഘട്ടങ്ങളായി ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനകീയ തിരഞ്ഞെടുപ്പിന്റെ ഫലം അറിയണമെങ്കില്‍ മെയ് 23 വരെ കാത്തിരിക്കേണ്ടി വരും.

You might also like

-