രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു ഒറ്റദിവസത്തിൽ 13,586 പേർക്ക് കോവിഡ്

ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് രേഖപെടുത്തിയിട്ടുള്ളത്. 1,63,248 ആളുകൾ ചികിത്സയിലുണ്ട്.2,04,711 രോഗമുക്തിനേടി കോവിഡ് ബാധിച്ച 12,573 മരിച്ചു പോസിറ്റീവ് കേസുകളുടെ എണ്ണം 3,80,532 ആയതായി ആരോഗ്യ കുടുംബാ ക്ഷേമ മന്ത്രാലം അറിയിച്ചു

0

ഡൽഹി :രാജ്യത്ത് ഒറ്റദിവസത്തിൽ 13,586 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു 24 മണിക്കൂറിനിടെ 336 കോവിഡ് ബാധിച്ചു മരിച്ചു രാജ്യത്ത്റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് രേഖപെടുത്തിയിട്ടുള്ളത്. 1,63,248 ആളുകൾ ചികിത്സയിലുണ്ട്.2,04,711 രോഗമുക്തിനേടി കോവിഡ് ബാധിച്ച 12,573 മരിച്ചു പോസിറ്റീവ് കേസുകളുടെ എണ്ണം 3,80,532 ആയതായി ആരോഗ്യ കുടുംബാ ക്ഷേമ മന്ത്രാലം അറിയിച്ചു
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3752 കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഇത് വരെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇത് വരെ 5751 പേരുടെ മരണം റിപ്പോർട്ട്‌ ചെയ്തു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 3752 പേർക്ക് രോഗം സ്ഥീരികരിച്ചു. തമിഴ്‌നാട്ടിൽ 2141 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 52334 ആയി. ചെന്നൈയിൽ മാത്രം 37020 രോഗികൾ. സംസ്ഥാനത്ത് 49 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 625 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2877 പുതിയ കേസുകളും 65 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 49979ഉം മരണം 1969ഉം ആയി. 193 കണ്ടെന്റ്‌മെന്റ് സോണുകളിൽ 7040 പേരെ റാപിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരിൽ 456 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 31 മരണവും 510 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 12 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിൽ രോഗബാധക്ക് ശമനം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കോവിഡ് പ്രതിരോധം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ട്രെയിൻ കോച്ചുകളിൽ കോവിഡ് ബെഡ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 315 പുതിയ കോവിഡ് കേസുകളും 17 മരണവും റിപ്പോർട്ട്‌ ചെയ്തു. മണിപ്പൂരിൽ 54 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

You might also like

-