ഇന്ത്യാ- ചൈന നയതന്ത്ര സൈനിക തല ചർച്ച ,അതിർത്തിസൈനിക പിന്മാറ്റം ധാരണയായി

അതിർത്തി വിഷയം പരിഹരിക്കപ്പെടണം. പിൻമാറ്റത്തിൽ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി.

0

ഡൽഹി | ഇന്ത്യ ചൈന വിദശ മന്ത്രി തല ചർച്ച ഡൽഹിയിൽ നടന്നു അതിർത്തി പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യാ- ചൈന നയതന്ത്ര സൈനിക തല ചർച്ചകൾ തുടരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദര്ശിക്കുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ. അതിർത്തി വിഷയം പരിഹരിക്കപ്പെടണം. പിൻമാറ്റത്തിൽ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ വിഷയങ്ങളും ചർച്ചയായതായും എസ് ജയശങ്കർ പറഞ്ഞു.

ANI Digital
@ani_digital

ഇന്നലെ അഫ്ഗാൻ സന്ദർശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിരുന്നില്ല. അതിർത്തികളിലെ കൈയേറ്റത്തിനും സംഘർഷങ്ങൾക്കും പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം മോശം ആയ ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ സന്ദർശനം നിർണായകമാണ്

You might also like

-