ആള്‍ക്കൂട്ട കൊലകള്‍ തടയാന്‍ നിയമം വേണം : സുപ്രീംകോടതി

ആള്‍കൂട്ട അതിക്രമങ്ങള്‍ തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറുപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.

0

ഡൽഹി :ഗോരക്ഷ ഗുണ്ടകളുടേതടക്കമുള്ള ആള്‍കൂട്ട അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന പൊലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി വേണമെന്നും ഇരകള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നാലാഴ്ചക്കകം വിധി നടപ്പാക്കി സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആള്‍കൂട്ട അതിക്രമങ്ങള്‍ തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറുപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. പൌരന്‍മാര്‍ നിയമം കയ്യിലെടുക്കുന്നത് അനുവദിക്കാനാകില്ല, ജനാധിപത്യമെന്നാല്‍ ആള്‍കൂട്ട ഭരണമല്ല, പശു സംരക്ഷത്തിന്റെ പേരിലടക്കം നടക്കുന്ന അതിക്രമങ്ങളും കൊലകളും ഉരുക്കുമുഷ്ടി കൊണ്ട് തടയണം. അത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി. ആള്‍കൂട്ട അതിക്രമത്തെയും കൊലപാതകത്തെയും പ്രത്യേക വകുപ്പായി കണക്കാക്കി ശിക്ഷ് വ്യവസ്ഥ ചെയ്ത് കൊണ്ടുള്ള നിയമം നിര്‍മ്മിക്കുന്ന കാര്യം പാര്‍ലമെന്റ് പരിഗണക്കണമെന്നും ചീഫ് ജസ്റ്റ്‌സ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിര്‍ദ്ദേശിച്ചു.
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു വ്യക്തമാക്കി നാലാഴ്ച്ചക്കകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തമാസം 28 ഈ റിപ്പോര്‍ട്ട് കോടതി പരിശോധിക്കും.

You might also like

-