പഞ്ചാബിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി.

കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളിൽ സംഭവം നടന്നത്. അമൃത്‍സറിൽ മാത്രം പതിനഞ്ച് പേർ മരിച്ചു.

0

അമൃത്‍സര്‍: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. സംഭവത്തിൽ ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തേ ബൽവീർ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളിൽ സംഭവം നടന്നത്. അമൃത്‍സറിൽ മാത്രം പതിനഞ്ച് പേർ മരിച്ചു.വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ച് ടീമുകൾ നടത്തിയ 40 ഓളം റെയ്ഡുകളിൽ അമൃത്സർ, ബറ്റാല, ടാർ താരൻ ജില്ലകളിൽ നിന്നുള്ള ഏഴ് വ്യജമദ്യ വിതരണക്കാരെ കൂടി പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.കേസിൽ ഇതുവരെ പിടികൂടിയവരുടെ എണ്ണം എട്ട് ആയി ഉയർന്നു. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്, റെയ്ഡുകൾ തുടരുകയാണെന്നും പഞ്ചാബ് പോലീസ് അറിയിച്ചു

You might also like

-