കോൺഗ്രസ്സിൽ പതിവ്അധികാര വടം വലി ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിൽ അനിശ്ചിതത്വം

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അശോക് ഗഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ ധാരണയിലെത്തിയത്. സംസ്ഥാനത്ത് ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള ഒരുക്കവും നടത്തിയിരുന്നു. സംസ്ഥാനത്തെ നയിക്കാന്‍ പരിചയസമ്പത്തുള്ള മുതിര്‍ന്ന നേതാവ് വേണം എന്നതായിരുന്നു ഹൈക്കനമാന്റ് നിലപാട്. എന്നാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

0

ഡൽഹി :തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും പതിവ് പോലെ കോൺഗ്രസ്സിൽ ജനത്തെ വെറുപ്പിച്ചു അധികാര വടം വലി തുടരുകയാണ് ഇരുസംസ്ഥാന ങ്ങളിലും അനിശ്ചിതത്വം തുടരുകയാണ് “മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ലെന്നും ചര്‍ച്ചകൾ തുടരുമെന്നും” ഛത്തീസ്ഗഢ് നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.ഇന്ത്യാവിഷൻ മീഡിയായിയോട് പറഞ്ഞു .

ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നുഏറു സംസ്ഥാനങ്ങളും മുഖ്യ മന്ത്രി ആരാന്നത് സംബന്ധിച്ച . ഔദ്യോഗിക പ്രഖ്യാപനംഇനിയും വൈകും. മുഖ്യമന്ത്രി സ്തനവേണമെന്നാവശ്യപ്പെട്ട് സച്ചിന്‍പൈലറ്റും അശോക് ഗഹ്ലോട്ടുംഎപ്പോഴും രംഗത്തുണ്ട് .

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അശോക് ഗഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ ധാരണയിലെത്തിയത്. സംസ്ഥാനത്ത് ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള ഒരുക്കവും നടത്തിയിരുന്നു. സംസ്ഥാനത്തെ നയിക്കാന്‍ പരിചയസമ്പത്തുള്ള മുതിര്‍ന്ന നേതാവ് വേണം എന്നതായിരുന്നു ഹൈക്കനമാന്റ് നിലപാട്. എന്നാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

എം.എല്‍.എമാരും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുന്നയിച്ചു. സംസ്ഥാനത്തെ വിജയത്തിന് പിന്നില്‍ തന്റെ വലിയ സാന്നിധ്യമുണ്ടെന്നാണ് പൈലറ്റിന്റെ പക്ഷം. രാജസ്ഥാന്‍ നിരീക്ഷകന്‍ കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ രാഹുലിന്റെ വസതിയില്‍ ആവര്‍ത്തിച്ചെത്തി ചര്‍ച്ചകള്‍ തുടരുകയാണ്. ഛത്തീസ്ഗഢിലും സമാന അവസ്ഥയാണ്.ഛത്തീസ്ഗഢ് നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിയെ കണ്ട് സാഹചര്യം ധരിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ടി.എസ് സിങ്ദോ, പി.സി.സി അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, ഒ.ബി.സി വിഭാഗം തലവന്‍ സാഹു എന്നിവരെ ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്

You might also like

-