ഐ.എം.എയുടെ  വിവാദ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി “മനസിന് പുഴുവരിച്ചവര്‍ക്ക് മാത്രമേ അത്തരം പ്രസ്താവന നടത്താന്‍ കഴിയൂ”

50 കോവിഡ് ബാധിതരെ പരിചരിക്കാൻ ഒരു ഡോക്ടറും രണ്ട് നഴ്സുമാരും രണ്ട് അറ്റൻഡർമാരും മാത്രം എന്ന സ്ഥിതിയിൽ പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനാണെന്ന ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ പ്രസ്താവന  ഇതിനെതിരെയാണ് മുഖ്യമന്ത്രിതുറന്നടിച്ചത്

0

തിരുവനന്തപുരം ;ആരോഗ്യവകുപ്പിന് പുഴുവരിച്ചുവെന്ന വിവാദ പ്രസ്താവന നടത്തിയ ഐഎംഎക്കെതിരെ നിശിത വിമര്‍ശനവുമായി മുഖ്യമന്ത്രി. മനസിന് പുഴുവരിച്ചവര്‍ക്ക് മാത്രമേ അത്തരം പ്രസ്താവന നടത്താന്‍ കഴിയുവെന്നും, 50 കോവിഡ് ബാധിതരെ പരിചരിക്കാൻ ഒരു ഡോക്ടറും രണ്ട് നഴ്സുമാരും രണ്ട് അറ്റൻഡർമാരും മാത്രം എന്ന സ്ഥിതിയിൽ പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനാണെന്ന ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ പ്രസ്താവന  ഇതിനെതിരെയാണ് മുഖ്യമന്ത്രിതുറന്നടിച്ചത് . പ്രസ്താവന ഇറക്കിയവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ടെങ്കില്‍ അങ്ങനെ തന്നെ പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത്  പുതുതായി ആരഭിച്ച  75 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, വിദഗ്ധസമിതിയല്ല. അഭിപ്രായങ്ങള്‍ സ്വീകരിക്കാറുണ്ട്. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .വിദ്ഗരാണെന്ന് പറയുന്നവര്‍ നാടില്‍ തെറ്റിധാരണ സൃഷ്ടിക്കുന്ന വര്‍ത്തമാനമല്ല പറയേണ്ടത്. സര്‍ക്കാരിന് വീഴ്ചയുണ്ടായെങ്കില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ ഉണ്ടായ ജാഗ്രതക്കുറവാണ് വ്യാപനം ഉണ്ടാകാന്‍ കാരണമെന്നും അതിനെ തിരിച്ച് പിടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

You might also like

-