കെ.വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ല” – എം വി ജയരാജൻ

'കെ വി തോമസിന് സെമിനാറിന്റെ വിശദാംശങ്ങൾ അയച്ചുകൊടുത്തു. അദ്ദേഹം പങ്കെടുക്കുമെന്നു തന്നെയാണ് വിശ്വാസം. കെ പി സി സി പ്രസിഡന്റിന് അസഹിഷ്ണുതയാണ്. മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ ഗൗരവമുള്ളതാണ്. ബിജെപിയുടെ എ ടീമായി തന്നെ സുധാകരൻ പ്രവർത്തിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ ഊരുവിലക്ക് സെമിനാറുകൾക്ക് ഗുണമായി. സെമിനാറുകൾ ജനനിബിഡമാകും.സെമിനാറിൽ പങ്കെടുത്ത് കെ.വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ല''

0

കണ്ണൂർ | കോൺഗ്രസ് നേതാവ് കെ വി തോമസ്  സിപിഎം പാർട്ടി കോൺഗ്രസലെ സെമിനാറിൽ പങ്കെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ലെന്നും ജയരാജൻ പറഞ്ഞു.

”കെ വി തോമസിന് സെമിനാറിന്റെ വിശദാംശങ്ങൾ അയച്ചുകൊടുത്തു. അദ്ദേഹം പങ്കെടുക്കുമെന്നു തന്നെയാണ് വിശ്വാസം. കെ പി സി സി പ്രസിഡന്റിന് അസഹിഷ്ണുതയാണ്. മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ ഗൗരവമുള്ളതാണ്. ബിജെപിയുടെ എ ടീമായി തന്നെ സുധാകരൻ പ്രവർത്തിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ ഊരുവിലക്ക് സെമിനാറുകൾക്ക് ഗുണമായി. സെമിനാറുകൾ ജനനിബിഡമാകും.സെമിനാറിൽ പങ്കെടുത്ത് കെ.വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ല” – എം വി ജയരാജൻ പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.

You might also like

-