ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗമാവില്ലെന്ന്

ഭാര്യയുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണായ ഉത്തരവ്.

0

റായ്പ്പൂർ :ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗമാവില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യക്ക് 15 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ വൈവാഹിക ബലാത്സംഗം ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് യുവതി വിവാഹിതയായത്.

വിവാഹത്തിന് ശേഷം ഭര്‍ത്താവ് കുടുംബവും ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. അതിനിടെ ദമ്പതിമാര്‍ ജനുവരി രണ്ടിന് മുംബൈക്ക് അടുത്തുള്ള മഹാബലേശ്വറിലേക്ക് പോയി അവിടെവെച്ച് ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഭാര്യയുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണായ ഉത്തരവ്. സെക്ഷന്‍ 376 (ബലാത്സംഗം) ചുമത്തിയത് തെറ്റും നിയമവിരുദ്ധവുമാണെന്ന് കോടതി പറഞ്ഞു. അതേസമയം സെക്ഷന്‍ 377 (അസ്വാഭാവിക കുറ്റകൃത്യങ്ങള്‍), സെക്ഷന്‍ 498എ (സ്ത്രീകളോടുള്ള ക്രൂരത) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കോടതി ശരിവെച്ചു.

You might also like

-