ശ്.. ശ്… ശ് ….‘ഉപ്പ്  ചേട്ടാ ശ് ഉപ്പ്  താ ചേട്ടാ  ’ദുരിതാശ്വാസ ക്യാമ്പില്‍ കളക്റ്ററേ കൊണ്ട്  ഉപ്പ്  വിളമ്പിച്ചു  ഒന്നാംക്‌ളാസ്സുകാരൻ

" ഇതാ ഇച്ചിരി വെള്ളം ...താ അവിടന്ന് ..." കളക്‌ടർ വീണ്ടും കാലവറയിലെത്തി ഗ്ലാസിൽ വെള്ളമെടുത്തു അവന് നൽകി..

0

മുരിക്കാശേരി :ഇടുക്കി ഇന്നുവരെ അഭിമുഖികരിക്കാത്ത മഹാ ദുരന്തത്തെ
നേരിടുമ്പോൾ എല്ലാം നഷ്ടപെട്ട ഹൃദയം തകർന്ന മനുഷ്യന് ധൈര്യം പകർന്ന് ജില്ലയിലെ എല്ലാ ദുരന്തമേഖലയിലിലും അപർണ ബോധത്തോടെ സജീവ ഒരാളെ ഇപ്പോഴും കാണാം . എല്ലായിടത്തും …പരാതികൾക്കിടയിൽ സ്വാന്തനമായും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ആശ്വസമായും എല്ലാവര്ക്കും ഒപ്പമുള്ള ഇടുക്കിയുടെ ഇടുക്കിക്കാരൻ കളക്‌ടർ .വസ്ത്രവിധനകൊണ്ടുപോലും സാധാരണക്കാരായ കളക്റ്ററെ ആൾക്കൂട്ടത്തിൽ തിരിച്ചറിയാൻ പോലും കഴില്ല എന്നതാണ് വാസ്തവം


ഇന്നലെ മുരിക്കാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ എത്തിയ ഇടുക്കി ജില്ലാ കളക്ടർ എത്തുമ്പോൾ ക്യാമ്പിൽ ഉച്ചയൂണിന്റെ തിരക്കായിരുന്നു ക്യാംപിലെ സ്ഥിഗതികൾ മനസിലാക്കുന്നതിനായി കടന്നു ചെന്ന കളറ്ററുടെ പിന്നിൽ നിന്ന് ഒരു വിളി ‘ശ് ശ് … ചേട്ടാ ,,, ഇച്ചിരി ഉപ്പ് …ശ് തിരിഞ്ഞു നോക്കിയ കളക്‌ടർ റോട് ഇതാ.. ഇവിടെ” എന്ന് അഞ്ചു വയസുകാരൻ ഉച്ചയൂണ് കഴിച്ചുകൊണ്ടിരിക്കുന്നു പയ്യൻ തന്റെ മുന്നിലെ ഡെസ്കിൽ ചോറ് വിളമ്പിയ ഇല ചുണ്ടി ആക്ഷനായി കളക്റ്ററേ നോക്കി ആംഗ്യം കട്ടി .. കളക്‌ടർ തൻ നിന്നിരുന്നസ്ഥലത്തിന് സമീപമുണ്ടായിരുന്ന കാലവറയിൽനിന്നു ഉപ്പെടുത്തു അഞ്ചു വയസ്സുകാരന്റെ മുന്നിലെ ഇലയിൽ ഉപ്പു വിളമ്പി അവനോട് കുശലം ചോദിച്ചു ഇതിനെനിടെ അവൻ കളറ്ററോട് വീണ്ടും ആവശ്യമുന്നയിച്ചു” ഇതാ ഇച്ചിരി വെള്ളം …താ അവിടന്ന് …” കളക്‌ടർ വീണ്ടും കാലവറയിലെത്തി ഗ്ലാസിൽ വെള്ളമെടുത്തു അവന് നൽകി..
അപ്പോഴാണ് പയ്യൻ ഉപ്പുവിളമ്പിച്ച ചേട്ടൻ ഇടുക്കിയുടെ കളക്റ്ററാണെന്ന്
ക്യാമ്പിലുള്ളവർ തിരിച്ചറിഞ്ഞത് .. അപ്പോൾ നിരാശയിലിരുന്നവർ പോലും മനസറിഞ്ഞു ചിരിച്ചു… ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്ന തായിരുന്നു ഈ കാഴ്ച്ചകൾ .. ഇടുക്കിയിൽ കനത്ത മഴ ആരംഭിച്ചു കെടുത്തി നേരിടാൻ തുടങ്ങിയ ദിവസ്സം മുതൽ ഒപ്പമുണ്ട് ഈ ഇടുക്കികാരൻ എല്ലാത്തിനും എല്ലായിടത്തും എല്ലാവർക്കുമൊപ്പം ഐ എ എസ് ന്റെ പത്രാസില്ലാതെ യഥാർത്ഥ ഇടുക്കിക്കാരനായി

ക്യാമ്പിലുള്ളവർ അറിഞ്ഞത് ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക്  സന്തോഷവും ആശ്വാസവും  പകരുന്ന തായിരുന്നു  ഈ കാഴ്ച്ചകൾ .. ഇടുക്കിയിൽ കനത്ത മഴ ആരംഭിച്ചു കെടുത്തി നേരിടാൻ തുടങ്ങിയ ദിവസ്സം മുതൽ  ഒപ്പമുണ്ട് ഈ ഇടുക്കി കാരൻ എല്ലാത്തിനും ഇ എല്ലായിടത്തും എല്ലാവർക്കുമൊപ്പം  ഐ  എ എസ് ന്റെ  പത്രാസില്ലാതെ  യഥാർത്ഥ ഇടുക്കിക്കാരനായി

You might also like

-