ഇടുക്കി അണക്കെട്ട് കൂടുതൽ ഷട്ടറുകൾ ഉയർത്തും

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയും ആകെ സംഭരണ ശേഷിയുടെ 84.5 % ശതമാനത്തിൽ എത്തിയിട്ടുളളതുമാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ

0

ചെറുതോണി | ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടർ കൂടി 4 -30 ഓടുകൂടി ഉയർത്തും. 100 ക്യുമ ക്സ് ജലം പുറത്തോട്ട് വിടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നാലുമണിയോടുകൂടി നിലവിൽ തുറന്നിട്ടുള്ള ഷട്ടറിന്റെ 45 സെൻറീമീറ്റർ ഉയർത്തി 25 ക്യുമക്സ് ജലം പുറത്തേക്ക് ഒഴുകും. ഇതിന് പിന്നാലെയാവും 2 ഷട്ടറുകൾ കൂടി തുറക്കുന്നത്

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഇടുക്കി ജലസംഭരണിയുടെ പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്. 06/08/2022 തിയതിയിലെ റൂൾ കർവ് (URL 2383.53 അടി) പ്രകാരം ബ്ലൂ അലേർട്ട് 2375.53 അടിയും, ഓറഞ്ച് അലേർട്ട് 2381.53 അടിയും റെഡ് അലേർട്ട് ലെവൽ 2382.53 അടിയുമാണ്. റെഡ് അലർട്ട് ലെവൽ എത്തിയതിനെ തുടർന്ന് 07/08/2022 രാവിലെ 10.00 മണിമുതൽ നിലവിൽ ഒരു ഷട്ടർ(നം.3 ) 75 സെന്റീമീറ്റർ ഉയർത്തി 50 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കി വരുന്നതാണ്.
ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയും ആകെ സംഭരണ ശേഷിയുടെ 84.5 % ശതമാനത്തിൽ എത്തിയിട്ടുളളതുമാണ്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ 07/08/2022 വൈകീട്ട് 4.00 മണി മുതൽ 4.30 വരെ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ (നം 3). 120 സെന്റീ മീറ്റർ ഉയർത്തി 75 ക്യുമെക്സ് വരെ ജലവും തുടർന്ന് 07/08/2022 വൈകീട്ട് 4.30 മണി മുതൽ 08/08/2022 -രാവിലെ 6 മണി വരെ ചെറുതോണി ഡാമിന്റെ ഷട്ടർ നം 3. – 75 സെന്റീമീറ്ററും ഷട്ടർ നം.2, 4 എന്നിവ 40 സെന്റീമീറ്റർ വീതം ഉയർത്തി 100 ക്യുമെക്സ് വരെ ജലവും പുറത്തേക്കൊഴുക്കും.
ഈ സാഹചര്യത്തിൽ ചെറുതോണി ടൌൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പാലിക്കണം .പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

You might also like

-