ഇടുക്കി അണകെട്ട് നാളെ തുറക്കും ,പൊതു അവധി ദിവസം ജീവനക്കാര്‍ ആസ്ഥാനം വിട്ടു പോകരുത് ജില്ലാകളക്ടർ

ഇടുക്കി (ചെറുതോണി) ഡാം നാളെ (07) രാവിലെ 10 മണിക്ക് തുറക്കും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം നാളെ (07) രാവിലെ 10 മണിക്ക് തുറക്കും. ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് ജലമാണ് ഒഴുക്കി വിടുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കുക

0

ഇടുക്കി (ചെറുതോണി) ഡാം നാളെ (07) രാവിലെ 10 മണിക്ക് തുറക്കും

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം നാളെ (07) രാവിലെ 10 മണിക്ക് തുറക്കും. ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് ജലമാണ് ഒഴുക്കി വിടുക.
പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കുക

തേക്കടി ,തിരുവനന്തപുരം | മുല്ലപെരിയാർ അണകെട്ടി ൽ നിന്നും അധിക ജലം ഒഴുകി എത്തിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്ന്നു . ഈ നില തുടർന്നാൽ നാളെ അണകെട്ട് തുറന്നു വിടും .നിലവായിൽ ആശങ്കക്ക് വാക്കായില്ലെന്നും കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക. മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേ വഴി യുള്ള ഇടുക്കിയിലേക്കുള്ള നിരോഴോക്കിൽ വാർദ്ധനയുണ്ടായിട്ടുണ്ട് .

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് റെഡ് അലർട്ടിലാണ്. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാംഘട്ട മുന്നറിയിപ്പായി ഇന്ന് രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ് ഉള്ളത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.

കാലവര്‍ഷം : പൊതു അവധി ദിവസം ജീവനക്കാര്‍ ആസ്ഥാനം വിട്ടു പോകരുത് ജില്ലാകളക്ടർ

ഇടുക്കി ജില്ലയില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാലും ഇടുക്കി ഡാം റെഡ് അലെര്‍ട്ട് ലെവല്‍ എത്തുകയും ചെയ്തിരിക്കുകയാണ്. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കൂടുതല്‍ ജലം ഘട്ടം ഘട്ടമായി സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടത് കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 07, 09 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളിലെയും, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലായെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

Mullaperiyar Dam

06-08-2022
3.00 PM

Level =138.15 ft

Tunnel Discharge
Current = 2122 cusecs

Surplus Discharge =2323 cusecs

Inflow
Current = 4445 cusecs

Storage = 6659.80 Mcft

Shutter opening details
V2=30 cm
V3=30 cm
V4=30 cm
V7=30 cm
V8=30 cm
V9=30 cm
V1=30 cm
V5=30 cm
V6=30 cm
V10=30cm

ക്യാമ്പുകളുടെ ചുമതലയുളള ജീവനക്കാര്‍, വില്ലേജ് ആഫീസര്‍മാര്‍, ഓഫീസ് മേധാവിമാര്‍, താലൂക്ക് വില്ലേജ് തല ചാര്‍ജ്ജ് ഓഫീസര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണം. എല്ലാ ഓഫീസുകളും അടിയന്തര ആവശ്യങ്ങള്‍ക്ക് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കണം. അടിയന്തര ഘട്ടങ്ങളില്‍ അവരവരുടെ റവന്യൂ അധികാര വകുപ്പുകളിലെ ജീവനക്കാരെ വിന്യസിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍/ തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് 12 മണിക്ക് 70cm നിന്നും 60cm ആയി താഴ്ത്തിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്.

You might also like

-