ഇടുക്കി ഡാം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് തുറക്കും … മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിപിന്നിട്ടു

ഇന്ന് ഇന്നുച്ചക്ക് രണ്ടുമണിക്കാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി അധിക ജലം ഒഴുക്കും

0

തിരുവനന്തപുരം: വൃഷ്ടിപ്രദേശത്തു കനത്തമഴതുടരുന്നസാഹചര്യത്തിലും മുല്ലപെരിയാർ അണക്കെട്ടിൽ നിന്നും അധിക ജലം തുറന്നു വിടാനുള്ള സാധ്യതയും കണക്കിലെടുത്തു ഇടുക്കി അണക്കെട്ടിലെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു വിടും . ഇന്ന് ഇന്നുച്ചക്ക് രണ്ടുമണിക്കാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി അധിക ജലം ഒഴുക്കൻ ആരംഭിക്കുന്നത് .ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ലന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു .അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2398.80 അടിയാണ്.

ALERT….ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടർ 40 സെ.മി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ഉയർത്തി 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം

 

,3 Hourly Record of Reservoir Data.
14/11/2021 10.00 AM

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft

Water Level : 2398.80ft⬆️

Live Storage:1387.371MCM(95.05%)

Gross Inflow /3 hrs :2.593MCM

Net Inflow/3hr: 1.324MCM

Spill /3 hrs: Nil

PH Discharge/ 3hrs :1.253MCM

Generation / 3hrs : 1.875MU

Rain fall : 0.4mm

status : All gates closed

Alert status : ORANGE

അണക്കെട്ടിലെ ഷട്ടർ (No. 3) 40 സെൻറീമീറ്റർ ഉയർത്തി ഏകദേശം 40 മുതൽ 50 കുമെക്സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചിരിക്കുന്നു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിന് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന്(14) 9 മണിക്ക് 140 അടിയിൽ എത്തിയതായി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

MULLAPERIYAR DAM

DATE : 14.11.2021
TIME : 11.00 AM

LEVEL. : 140.00 ft

DISCHARGE : 900 cusecs

INFLOW

Current : 900 cusecs

Average : 2862 cusecs

You might also like

-