ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്നു ജലനിരപ്പ് 2394.90പിന്നിട്ടു തീരങ്ങളിൽ ജാഗ്രത ഭയപ്പെടേണ്ട സഹചര്യമില്ലെന്ന് ജില്ലാഭരണകൂടം .

സാധാരണഗതിയില്‍ വെള്ളം കയറാത്ത സ്ഥലമാണെങ്കിലും ദുരന്തനിവാരണ സേനയുടെ വിലയിരുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷിത സ്ഥാലത്തേക്ക് മാറുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ തയ്യാറാകണം

0

ചെറുതോണി :ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടും കൂടുതല്‍ ശക്തമാക്കി. വാഴത്തോപ്പ് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതേവരെയുള്ള ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ. അവലോകനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പഞ്ചായത്ത് അംഗങ്ങള്‍, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, , വിവിധ വകുപ്പ് തലവ•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്ന ചെറുതോണി ഡാം മുതല്‍് പനങ്കുട്ടി വരെയുള്ള പ്രദേശങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെയും കളക്ടറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. തടിയന്‍പാട്, കരിമ്പന്‍ ചപ്പാത്തുകള്‍, പനങ്കുട്ടി പാലം, പെരിയാര്‍ വാലി, പാംബ്ല അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഡാം തുറക്കേണ്ടിവരികയാണെങ്കില്‍ അതിനാവശ്യമാ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സാധാരണഗതിയില്‍ വെള്ളം കയറാത്ത സ്ഥലമാണെങ്കിലും ദുരന്തനിവാരണ സേനയുടെ വിലയിരുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷിത സ്ഥാലത്തേക്ക് മാറുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ തയ്യാറാകണം എന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍. എ അഭിപ്രായപ്പെട്ടു. മുന്നോരുക്കത്തിന്റെ ഭാഗമായിട്ടാണ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിരിക്കുന്നതെന്നും കിംവദന്തികളും പൊതുജനങ്ങളില്‍ ആശങ്കയും പടരാതിരിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിങ്ങണമെന്നും കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയശേഷമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകുയുള്ളൂ എന്നും വെള്ളം ഒഴുകുന്നതിന്റെ പരിസരത്തുള്ള വീട്ടില്‍ നിന്ന് മാറേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തണം എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും പണവും നനയാത്ത വിധം കവറിനുള്ളില്‍ സൂക്ഷിക്കണം.
വെള്ളം ഒഴുകുന്ന വഴികളിലുള്ള ചപ്പാത്തുകള്‍, പാലങ്ങള്‍ എന്നിവിടങ്ങിളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനോ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാനോ അനുവദിക്കില്ല. ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന സമയത്ത് മീന്‍ പിടുത്തം യാതൊരു തരത്തിലും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു

You might also like

-