breakingnewsബ്രേക്കിംഗ് ന്യൂസ് …പ്രളയക്കെടുതിയിൽ കേരളം …..ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു ….ഇടുക്കി അണക്കെട്ടിന്റെ രണ്ടു കുടി തുറന്നു . പെരിയാറിൽ നീരൊഴുക്ക് വർധിച്ചു . ഇടുക്കിയിൽ അതീവ ജാഗ്രത

0

IDUKKI RESERVOIR –
10/08/2018
Reservoir Level-
2401.00ft.
Prev. Yr. Same day W/L-
2328.08ft.
Full Reservoir Level-
2403. 00 ft.
Storage-
69268.00Mcft.
Percentage of Storage-
97.61%
Rainfall -129.80 mm
Generation – 14.949 Mu

 

ഇടുക്കി  :കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇടുക്കി ചെറുതോണി ഡാം  രാവിലെ 7 മുതൽ 100 ക്യുമെക്സ്  വെള്ളം തുറന്നു വിട്ടത്   ചെറുതോണി ഡാമിതുറന്നതോടെ   മുതൽ 100 ക്യു മെക്സ്  (1 ലക്ഷം ലിറ്റർ/സെക്കന്റ്  ഇന്നലത്തേതിന്റെ  ഇരട്ടി അളവ് ) വെള്ളം തുറന്നു വിട്ടുകൊണ്ടിരിക്കുന്നത് ന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവർ ജാഗ്രത പാലിക്കണം ജില്ലാഭരണകൂടം അറിയിച്ചു  പെരിയാറിൽ    അതിന്റെ വിസ്തൃതിക്കനുസരണമായി  നാല്  അടിമുതൽ 12 അടിവരെ  ജലനിരപ്പുയരാണ് സാധ്യതയുണ്ട് . പുഴയോരങ്ങളിൽ  താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം .രാവിലെ ഏഴു മണിയോടെ രണ്ടാമത്തെ ഷട്ടറും പിന്നീട് നാലാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇരുപത്തിയാറു വര്‍ഷത്തിനു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റി മീറ്ററാണ് ഉയര്‍ത്തിയത്. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് നാലു മണിക്കൂര്‍ നേരത്തേക്ക് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് രാത്രി മുഴുവന്‍ തുറന്നിടാന്‍ തീരുമാനിക്കുകയായിരുന്നു.

തൊടുപുഴ താലൂക്കിലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് 10. 8.2018 അവധി                   മഴയും പ്രതികൂല കാലവസ്ഥ യൂം കണക്കിലെടുത്ത് തൊടുപുഴ താലൂക്കിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റു നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ ഇന്ന് ( ( 10.82018)  അവധി പ്രഖ്യാപിച്ചിരുന്നു.

You might also like

-