ആശ്വാസം ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു….; ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നും പമ്പയുടെ രണ്ടും ഷട്ടറുകള്‍ അടച്ചു; കക്കി ഡാമിന്റെ ഷട്ടറുകള്‍ അരയടി താഴ്ത്തി പെരിയാറിൽ കനത്ത നഷാഷ്ട്ടമില്ല പ്രളയ ദുരന്തം നേരിടുന്നതിന് പ്രതേകപാക്കേജ് നടപ്പാക്കുന്നകാര്യം പരിഗണയിലെന്ന് എം എം മാണി

0

തിരുവന്തപുരം :മഴക്കെടുതിയിൽ വീടും മറ്റും നഷ്ട്ടപെട്ടവർക്ക് അടിയന്തിര ദുരിതാശ്വാസം നൽകുമെന്ന് വൈദുതി മന്ത്രി എംഎം മാണി പറഞ്ഞു . വീടുകൾ നഷ്ടപ്പെട്ടവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾനൽകും . കെടുതിനേരിടാൻ സംസ്ഥാനത്തിന് പ്രത്യക പാക്കേജ് നടപ്പാക്കണം ഇത് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരുമായി ആലോചിച്ചശേഷപ്രഖ്യപിക്കും . ദുരന്ത നിവാരണ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാഭരണകൂടവും ജീവനക്കാരും ഉണർന്നുപ്രവർത്തിച്ചതായി മന്ത്രിപറഞ്ഞു

അതേസയം വൃഷ്ടി പ്രദേശത്തുമഴയുടെ അളവ് കുറബ്=ഞ്ഞതോടെ ജലനിരപ്പ് താഴ്ന്നതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടക്കുകയും കക്കി ഡാമിന്റെ ഷട്ടറുകള്‍ അരയടി താഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ഇടമലയാര്‍ ഡാമില്‍ 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്പര്‍ ഷട്ടര്‍ അടച്ചിരുന്നു. ഒരു ഷട്ടര്‍ ഉച്ചയോടെ അടക്കും. ഇതോടെ പെരിയാറില്‍ ജലനിരപ്പ് താഴും. അണക്കെട്ട് തുറന്നതോടെ 134 ഘനമീറ്റര്‍ (ക്യൂമെക്സ്) ജലമാണു പെരിയാറിലേക്ക് ഒഴുക്കിയിരുന്നത്. അണക്കെട്ട് ഇതിനു മുമ്പ് തുറന്ന 2013ല്‍ 900 ഘനമീറ്റര്‍ ജലം ഒഴുക്കിയിരുന്നു. അണക്കെട്ടിലെ പൂര്‍ണതോതിലുള്ള സംഭരണശേഷി 169 മീറ്ററാണ്.
ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്തിന്റെ പ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ജലനിരപ്പ് നിശ്ചിത പരിധിയും കടന്നതോടെ കഴിഞ്ഞ ദിവസമാണ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. ആദ്യം രണ്ടു ഷട്ടറുകളാണ് തുറന്നത്. പിന്നാലെ മൂന്നും നാലും ഷട്ടറുകളും തുറന്നിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് ഇവ തുറന്നിരിക്കുന്നത്. ഇതോടെ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ര്‍ന്നിരുന്നു. ഇടമലയാര്‍ ഡാം അഞ്ച് വര്‍ഷത്തിന് ശേഷമാണ് വീണ്ടും തുറന്നത്. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്. 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്.

You might also like

-