ഇടമലയാർ ഡാം പമ്പ ഡാമുകൾ തുറന്നു ,നദിതീരങ്ങളിൽ കനത്ത ജാഗ്രത !

ദുരന്ത നിവാരണ സേനക്കൊപ്പം പൊലീസിന്‍റെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീമും തയ്യാറായിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലും പ്രത്യേക ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.

0

കോതമംഗലം :സംഭരണ ശേഷി പൂർത്തിയായ ഇടുക്കി അണകെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടമലയാർ ഡാം തുറന്നതോടെ പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രതയിൽ. മുൻകരുതലിന്‍റെ ഭാഗമായി പ്രത്യേക സജജീകരണങ്ങളാണ് എറണാകുളം ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ദുരന്ത നിവാരണ സേനക്കൊപ്പം പൊലീസിന്‍റെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീമും തയ്യാറായിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലും പ്രത്യേക ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. കോതമംഗലം, ആലുവ, പറവൂർ താലൂക്കുകളിലെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാംപുകളും തയ്യാറാക്കിയിട്ടുണ്ട്.ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റർ വരെ വെള്ളം തുറന്നുവിടാനാണ് ആലോചന. എന്നാൽ ഇപ്പോൾ അധികമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അപകടകരമായ നിലയല്ല ഉള്ളതെന്നും എക്സിക്യുട്ടീവ് എഞ്ചിനീയർ പിഎൻ ബൈജു പറഞ്ഞു

പത്തനംതിട്ട ജില്ലയിലെ പമ്പ ഡാം കൂടി തുറന്നു. അഞ്ച് മുതല് ആറ് മണിക്കൂറുകൾക്കുള്ളിൽ പമ്പാ ത്രിവേണിയിലേക്ക് ജലമെത്തും. ജില്ലയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 30 സെ.മി ആയി ഉയരും. ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടായാല്‍ അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കുന്നത് തുടരും. ജില്ലയിലെ 141 ക്യാമ്പുകളിലായി 1763 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അപ്പര്‍ കുട്ടനാട്ടിലെ പലയിടങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്. പമ്പയ്ക്ക് പുറമെ ഇടമലയാർ അണക്കെട്ടും ഉടൻ തുറക്കും. ഇതിന് പുറമെ ഇടുക്കി അണക്കെട്ടും ഇന്ന് പകൽ 11 മണിക്ക് തുറക്കുന്നുണ്ട്. ഇടുക്കിയിൽ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

-