ശബരിമല പാർട്ടി വീക്ഷണം ആരിലും അടിച്ചിപ്പിക്കില്ല എംഎ ബേബി.

സുപ്രീം കോടതി വിശാല ബഞ്ചിന്‍റെ വിധി വന്നശേഷം എല്ലാവരുമായും ചർച്ച നടത്തുമെന്നും ബേബി പറഞ്ഞു.സർക്കാരിന്‍റെ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്.

0

ശബരിമല വിഷയ്ത്തിൽ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇനി അധികാരത്തിൽ വരുന്നതെങ്കിൽ അത്തരത്തിൽ ചർച്ച നടക്കും. സമവായത്തിലൂടെ മാത്രമേ അത് നടപ്പാകൂ. പാർട്ടി നിലപാടിനോട് ജനങ്ങൾക്ക് വ്യത്യസ്ത സമീപനം ആണെങ്കിൽ നിലപാട് ബലാൽക്കാരേണ നടപ്പാക്കുന്ന സമീപനം കമ്യൂണിസ്റ്റുകാർക്കില്ലെന്നും ബേബി പറഞ്ഞു. പുതിയ സത്യവാങ്മൂലം നൽകുമെന്നത് തെറ്റായ പ്രചാരണമാണ്. സുപ്രീം കോടതി വിശാല ബഞ്ചിന്‍റെ വിധി വന്നശേഷം എല്ലാവരുമായും ചർച്ച നടത്തുമെന്നും ബേബി പറഞ്ഞു.സർക്കാരിന്‍റെ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ശ്രദ്ധ തിരിക്കാനാണ് ശബരിമല ചർച്ച ചെയ്യുന്നത്. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി പറഞ്ഞ ശേഷമേ പുതിയ കാര്യങ്ങൾ വരുന്നുള്ളൂ. വിധി നടപ്പാക്കുന്നത് സംഘർഷത്തിന് വഴിവച്ച് കൂടാ. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യമാണെന്നും ബേബി പറഞ്ഞു.

ശബരിമലയിൽ ഞങ്ങൾക്ക് പറയാനുള്ളത് സമയമാകുമ്പോൾ പറയുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ശബരിമല നിയമനിർമാണം നടത്തുമെന്ന് പറഞ്ഞവരോട് തന്നെ അതേ പറ്റി ചോദിക്കൂവെന്നും മന്ത്രി പറഞ്ഞു.മൂഹത്തിലെ ഒരു വലിയ വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിനനുസരിച്ചേ ഒരു സംസ്ഥാനത്തിൻ്റെ മുഴുവൻ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ കഴിയൂ

You might also like

-