ലുബാൻ ചുഴലിക്കാറ്റ് യമൻ തീരങ്ങളിൽ മരണം രണ്ട്,കൊടുംകാറ്റ് സൗദിതീരങ്ങളിലേക്ക്

കാറ്റ് യമന്‍ അതിര്‍ത്തി കടന്നതോടെ അയല്‍ രാജ്യമായ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയേറിമുപ്പത് കിലോമീറ്ററിന് താഴെയായിരുന്നു യമന്‍ അതിര്‍ത്തി കടന്ന ലുബാന്‍ ചുഴലിക്കാറ്റിന്റെ വേഗത.

0

കേരളം തീരങ്ങളെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റ് യെമൻ തീരത്ത് പ്രവേശി ച്ചു സംഹാരമടിയ ചുഴലിക്കാറ്റില്‍ രണ്ട് പേര് മരിച്ചു ആയിരത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റ് യമന്‍ അതിര്‍ത്തി കടന്നതോടെ അയല്‍ രാജ്യമായ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയേറിമുപ്പത് കിലോമീറ്ററിന് താഴെയായിരുന്നു യമന്‍ അതിര്‍ത്തി കടന്ന ലുബാന്‍ ചുഴലിക്കാറ്റിന്റെ വേഗത. ഇന്നലെ രാത്രിയോടെ യമന്‍ കരയില്‍ തൊട്ട കാറ്റ് കനത്ത മഴയോടൊപ്പമാണ് എത്തിയത്. മലവെള്ളപ്പാച്ചിലില്‍ രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ചിലരെ കാണാതായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്

. ഇതിന് പിന്നാലെ സൗദിയുടെ തലസ്ഥാനമായ റിയാദിലടക്കം ഇന്നലെ തണുത്ത കാറ്റുണ്ടായി. യമനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ ശക്തിയേറിയ മഴയുണ്ടാകും. ഇതര ഭാഗങ്ങളില്‍ ശക്തി കുറഞ്ഞു മഴ പെയ്യും. നജ്‌റാൻ, ജിസാൻ, അസീർ, അൽബാഹ എന്നിവിടങ്ങളിലാണ് കാറ്റിന്റെ ഗതി മാറാതിരുന്നാല്‍ ശക്തമായ മഴയുണ്ടാവുക. മക്ക, മദീന പ്രവിശ്യകളിലും ഇതിന്റെ ഭാഗമായി മഴയുണ്ടാകും. ജിദ്ദ, റാബിഗ് വ്യാഴാഴ്ചക്കകമാണ് മഴപെയ്യുക.

You might also like

-