പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം 5 കടകൾ കത്തിനശിച്ചു

അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു.സ്ഫോടനത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്

0

പത്തനംതിട്ട | പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം. നഗരത്തിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള 5 കടകളിലാണ് തീപിടിച്ചത്. എ വണ്‍ ചിപ്‌സ് എന്ന ബേക്കറിക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ നാലു കടകളിലേക്ക് തീ പടര്‍ന്നു.രണ്ട് ബേക്കറികളും ഒരു ചെരുപ്പുകടയും മൊബൈല്‍ ഷോപ്പുമാണ് അഗ്നിക്കിരയായത്. ഇതില്‍ മൂന്നു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.

അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു.സ്ഫോടനത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണച്ചു. ജീവനക്കാർ കടക്കുള്ളിൽ കുടുങ്ങിയെന്ന സംശയം ആദ്യം ഉയർന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് പിന്നീട് സ്ഥിരീകരണമായി. എന്നാൽ അഞ്ചോളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകളടക്കം മാറ്റിയിട്ടുണ്ട്. തീ പൂർണമായും അണച്ചിട്ടുണ്ട്. നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു.

You might also like

-