ആദിവാസി ഭൂമി കൈയ്യേറ്റം എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു

എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറി ആദിവാസികളെ കയ്യേറ്റം ചെയ്യുകയും കുടിൽ കത്തിയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പാലക്കാട് ഷോളയൂര്‍ പോലീസ് അജികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഷോളയൂര്‍ വട്ട് ലക്കി ആദിവാസി ഊരിലെ രാമന്‍, മുരുകൻ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.

0

പാലക്കാട് | എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറി ആദിവാസികളെ കയ്യേറ്റം ചെയ്യുകയും കുടിൽ കത്തിയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പാലക്കാട് ഷോളയൂര്‍ പോലീസ് അജികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഷോളയൂര്‍ വട്ട് ലക്കി ആദിവാസി ഊരിലെ രാമന്‍, മുരുകൻ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.ഒരു വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ നേരത്തേ കെസെടുത്തിരുന്നതെങ്കിലും മറ്റു നടപടിയൊന്നും എടുത്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. പട്ടികജാതി/പട്ടിക വര്‍ഗ(അതിക്രമം തടയല്‍)നിയമ പ്രകാരമാണ് കേസ്.ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ ഇന്നലെയാണ് പാലക്കാട് ഷോളയാർ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയ്ക്ക് അജി കൃഷ്ണനെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിൻ്റെ പേരിലാണ് അറസ്‌റ്റെന്ന് എച്ച്ആർഡിഎസ് വൈസ് പ്രസിഡന്റ് വേണുഗോപാൽ പ്രതികരിച്ചു.എച്ച് ആര്‍ ഡി എസിലെ വനിതാ ജീവനക്കാര്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ മോശം പരാമര്‍ശം നടത്തിയ സലോമി എന്ന രാഷ്ട്രീയ പ്രവര്‍ത്തകക്കെതിരെ പരാതി നല്‍കാനായി എത്തിയ അജികൃഷ്ണനെ പോലീസ് പഴയ കേസില്‍ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഇവർ പറയുന്നു.ദുബൈയിലായിരുന്ന അജികൃഷ്ണന്‍ തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. എച്ച് ആര്‍ ഡി എസ് ജീവനക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ പരാതി നല്‍കാന്‍ അജികൃഷ്ണന്‍ സ്റ്റേഷനിലെത്തിയിരുന്നു.ഡി വൈ എസ് പിയെ കാണാന്‍ സാധിക്കാതെ ഓഫീസിലേക്ക് മടങ്ങിയ അജികൃഷ്ണനെ ഡി വൈ എസ് പി എത്തിയ വിവരം അറിയിച്ച് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

You might also like

-