ഹിന്ദി ഹൃദയ ഭൂമിയിൽ പശു കൊമ്പിൽ കോർത്ത് ബി ജെ പി യെ തൂത്തെറിഞ്ഞു വർഗ്ഗിയതക്കെതിരെ ജനരോക്ഷം, കോൺഗ്രസ്സിനെ പിന്തുണച്ച് കൂടുതൽ ചെറുകക്ഷികൾ

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഏറ്റ തിരിച്ചടി നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണ്ടാണ് ചെറുപാർട്ടികൾ കോൺഗ്രസ്സിനെന്നു ചുറ്റും പാറികളിക്കാൻ ആരംഭിച്ചത് അടുത്ത കേന്ദ്ര ഭരണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സ്ഥാനമോഹികളായ പാർട്ടികളും നേതാക്കളും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിടാതെ പിന്തുടരുകയാണ്

0

ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി ഇതുവരെ പയറ്റിയ വർഗ്ഗിയതക്കും തൊഴില്ലായ്മക്കും കർഷക വിരുദ്ധ നയങ്ങളിലും ജനം പൊറുതിമുട്ടി. ബിജെപി യെ കളത്തിൽ നിന്നും തൂത്തെറിഞ്ഞപ്പോൾ രാജ്യം മോഡി വിരുദ്ധ ഭാരതം കെട്ടിപ്പെടുത്തുന്നതിന്റെ സൂചനലഭിച്ചതോടെ രാജ്യത്തെ കൂടുതൽ ചെറുപാർട്ടികൾ  കോൺഗ്രസ്സിനോടക്കുകയാണ് ബിജെപിയുടെ ശക്തികേന്ദ്രമായ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഏറ്റ തിരിച്ചടി നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണ്ടാണ് ചെറുപാർട്ടികൾ കോൺഗ്രസ്സിനെന്നു ചുറ്റും പാറികളിക്കാൻ ആരംഭിച്ചത് അടുത്ത കേന്ദ്ര ഭരണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സ്ഥാനമോഹികളായ പാർട്ടികളും നേതാക്കളും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിടാതെ പിന്തുടരുകയാണ് ബിജെപികൊപ്പമോ കോൺഗ്രസ്സിനൊപ്പമോ ഇതുവരെ ചേരാത്ത കക്ഷികൾ കോൺഗ്രസ്സിന്റെ നേതൃത്തത്തിൽ കേന്ദ്രത്തിൽ അധികാരമിക്കുമെന്ന പ്രതീക്ഷയിലാണ് ഇതുകൊണ്ടൊക്കെ തന്നെയാകണം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറയാൻ കാരണം

“ബിഎസ്പിയുടെ ലക്ഷ്യം ബിജെപിയെ തടയുകയാണ്. കോണ്‍ഗ്രസ് ജയിച്ചത് ജനം ബിജെപി കാരണം പൊറുതിമുട്ടിയത് കൊണ്ടാണ്.” മായാവതി പറഞ്ഞു

മികച്ച പ്രകടനമാണ് ബിഎസ്പി തിരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചത്. പാര്‍ട്ടി പിന്നോട്ട് പോയത് ചത്തീസ്ഗഡില്‍ മാത്രമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഇതോടെ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരം നേടുമെന്ന് ഉറപ്പായി. ബിഎസ്പിക്ക് പുറമെ എസ്പിയും ചില സ്വതന്ത്രരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ കർഷകർ പട്ടിണികിടക്കുമ്പോൾ മുവായിരം കൊടിയിലധിക ചെലവിട്ട് പ്രതിമ നിർമ്മിച്ച മോദിയെ ജനം തിരിച്ചറിയുകയാണ് വിശപ്പിനെ മുന്നിൽ ആളിക്കത്തിച്ച ഹിന്ദു വർഗ്ഗിയത ജനം തിരിച്ചറിഞ്ഞു നോട്ടു നിരോധിക്കാൻ നടപടിയിലൂടെ രാജയത്തിന്റ സാമ്പത്തിക വ്യവസ്ഥ തകർക്കുകയും രാജ്യത്തിനെ ജി ഡി പി യിൽ വൻകുറവു വരുത്തുകയും ചെയ്തതിലൂടെ സാധാരണ ജനത്തിനുണ്ടായ അമർഷം ഈ തെരഞ്ഞെടുപ്പിൽ  പ്രകടിപ്പിച്ചു കോൺഗ്രസ്സിനോടുള്ള ഇഷ്ട്ടത്തിനപ്പുറം മോദിയുടെ അപരിഷ്ക്കൃത സാമ്പത്തിക നടപടിയും കർഷ ദ്രോഹവും ബിജെപിയുടെ തോൽവിക്ക് ആക്കം കുട്ടി . ഇപ്പോൾ അധികാരത്തിൽ എത്തിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് ഭരണം കാര്യക്ഷമായാൽ അടുത്തകേന്ദ്ര ഭരണം കോൺഗ്രസ്സിന് ഉറപ്പാക്കാം അതിന് ഇടതുപാർട്ടികൾ അടക്കം ബിജെപി വിരുദ്ധ ചേരിയിൽ അണിനിരക്കണ്ടിവരും

പശുക്കള്‍ക്ക് വേണ്ടി ഒരു കരുണയുമില്ലാതെ ആളുകളെ തല്ലിക്കൊല്ലുന്ന പാര്‍ട്ടിക്ക് ഇക്കുറി അമിതമായ പശുസ്‌നേഹവും വിനയായി. ഗോരക്ഷയ്ക്കായുള്ള അക്രമങ്ങളുടെ പേരില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ക്ഷീര കര്‍ഷകരില്‍ പലരും നിലനില്‍പിനായി ജാതി മറന്ന് വോട്ടു ചെയ്തു എന്ന് ഗ്രാമീണമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

സാധാരണ നിലയില്‍ കറവ വറ്റിയ മാടുകളെ കര്‍ഷകര്‍ വിറ്റ് ആ പണം കൊണ്ട് പുതിയവ വാങ്ങാറാണ് പതിവ്. എന്നാല്‍ മോദി അധികാരത്തില്‍ വന്നതിനു ശേഷം ഉത്തരേന്ത്യയില്‍ ആകമാനം ഗോവധ നിരോധനം കര്‍ശനമാക്കി. ഇതോടെ പശുക്കളെ വാങ്ങാന്‍ ആളില്ലാതായി. കൂടാതെ ഉത്പാദന ക്ഷമതയില്ലാത്ത കന്നുകാലികള്‍ക്കു കൂടി തീറ്റ നല്‍കേണ്ട ഗതികേടിലായി കര്‍ഷകര്‍.

ഇതിന് പരിഹാരമായി രഹസ്യമായി പശുക്കളെ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വാഹനങ്ങള്‍ തടഞ്ഞ് കച്ചവടക്കാരെ തല്ലികൊല്ലുന്ന സംഭവങ്ങള്‍ വരെ വ്യാപകമായി. ഇതോടെ അതും നിന്നു.
15000 മുതല്‍ 20000 രൂപ വരെ വിലകിട്ടിയിരുന്ന ഉരുക്കളെ വെറുതെ തീറ്റ നല്‍കി കര്‍ഷകര്‍ മടുത്തതോടെ നിരത്തുകളിലേക്ക് അഴിച്ചു വിട്ടത് മറ്റൊരു ഗുരുതര പ്രശ്‌നമായി. ഇന്ന് ഉത്തരേന്ത്യന്‍ നഗരങ്ങള്‍ അനുഭവിക്കുന്ന ഒരു പ്രധാന പാരിസ്ഥിതികപ്രശ്‌നം നാഥനില്ലാതെ നിരത്തുകളില്‍ പെരുകുന്ന കന്നുകാലികളാണ്. അതുകൊണ്ടാണ് മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ തൊഴുത്തുണ്ടാക്കുമെന്ന പ്രധാന പ്രഖ്യാപനം കടന്നു കൂടിയത്. ഈ സാഹചര്യത്തിലാണ് ക്ഷീര കര്‍ഷകരും ബിജെപി യ്‌ക്കെതിരെ വോട്ട് ചെയ്തത്.

കോണ്‍ഗ്രസ് തിരിച്ചു പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് വിനയായത് രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കര്‍ഷകരോഷമാണ്. മധ്യപ്രദേശിലെ മംദ്‌സോറില്‍ കഴിഞ്ഞ വര്‍ഷം ആറു കര്‍ഷകരെ പ്രക്ഷോഭത്തിന്റെ പേരില്‍ വെടി വെച്ച് കൊന്നതോടെയാണ് വിവിധ കര്‍ഷക കൂട്ടായ്മകള്‍ ഉത്തരേന്ത്യയില്‍ ഉയര്‍ന്നു വന്നത്. മധ്യപ്രദേശില്‍ കടുത്ത കര്‍ഷകദ്രോഹത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ വിട്ടവര്‍ രൂപീകരിച്ച രാഷ്ട്രീയ കിസാന്‍ മഹാസംഘും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം നയിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ആര്‍ എസ് എസ് മുന്‍ നേതാവ് ശിവകുമാര്‍ കക്കാ മുന്‍കൈയെടുത്തുണ്ടാക്കിയ ഈ സംഘടന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംഘടിപ്പിച്ച 75 ദിവസം നീണ്ടു നിന്ന അന്നദാതാ അധികാര്‍ യാത്ര കര്‍ഷകരെ ഏറെ സ്വാധീനിച്ചു. 50 ജില്ലകളിലൂടെയാണ് യാത്ര കടന്നു പോയത്

You might also like

-