നിരത്തിൽ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

നിയമ വിരുദ്ധ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടി കാണിച്ചാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

0

കൊച്ചി :ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നതെന്ന് കോടതി. കോടതി ഉത്തരവുകള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.നിയമ വിരുദ്ധ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടി കാണിച്ചാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സര്‍ക്കാരിന് ഒരു നിമിഷം കൊണ്ടവസാനിപ്പിക്കാവുന്ന നടപടികളായിട്ടും ശക്തമായ ഒരു ഇടപെടലും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ഇത് ദു:ഖകരമാണ്, ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി എടുക്കുന്നില്ല. നിയമ വിരുദ്ധ ബോര്‍ഡുകള്‍ക്കെതിരെയും നടപടിയില്ല എന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. കോടതിയുടെ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. ഇങ്ങനെ തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പടെ വിളിച്ച് വരുത്തേണ്ടി വരും. ഇത് നിയമ വ്യവസ്ഥ യോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി പറഞ്ഞു.

ഫ്‌ളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാറിന് നിശ്ചയദാര്‍ഢ്യം വേണം. ഫ്‌ളക്‌സ് നീക്കം ചെയ്യുന്നതുമായി ബന്ധപെട്ട് 14 ഉത്തരവുകള്‍ ഹൈക്കോടതി സര്‍ക്കാരിന് നല്‍കി. അനധികൃത ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ പിഴ ഈടാക്കാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. പിഴ അടച്ചില്ലെങ്കില് സ്വത്ത് കണ്ട് കെട്ടണം. ഫ്‌ളക്‌സ് സ്ഥാപിച്ച കമ്പനികളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും കോടതി വ്യക്തമാക്കി.

You might also like

-