ഹാത്രസ് പെൺകുട്ടിയുടെ കുടുംബത്തിനെ മൊഴി ഇന്ന് കോടതി നേരിട്ട് രേഖപ്പെടുത്തു

പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനുമുള്‍പ്പെടേയുള്ള ബന്ധുക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിനല്‍കും. ഇതിനായി കുടുംബം ലക്നൗവിലേയ്ക്ക് പുറപ്പെട്ടു.

0

ലക്‌നൗ : ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് സംസ്കരിച്ചതില്‍ സ്വമേധയ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനുമുള്‍പ്പെടേയുള്ള ബന്ധുക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിനല്‍കും. ഇതിനായി കുടുംബം ലക്നൗവിലേയ്ക്ക് പുറപ്പെട്ടു.

പുലര്‍ച്ചെ കനത്ത പൊലീസ് സുരക്ഷയിലാണ് ബന്ധുക്കള്‍ ഹാത്രസിലെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി, ഹാത്രസ് ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. മൃതദേഹം പുലര്‍ച്ചെ ബലംപ്രയോഗിച്ച് സംസ്കരിച്ചുവെന്ന വാര്‍ത്ത മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു കേസെടുത്ത് കോടതി നിരീക്ഷണം. കുടുംബത്തിന് മതിയായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് സബ്–ഡിവിഷണല്‍ മജിസ്ട്രേറ്റ് അഞ്ജലി ഗ്യാങേര്‍ പറഞ്ഞു.

You might also like

-