ഹത്രാസ് കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർത്ത് യു പി സർക്കാർ

സിബിഐ അന്വേഷണം സുപ്രീംകോടതി മേൽനോട്ടത്തിലാകാം എന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാനാണ് തീരുമാനം

0

ലക്‌നൗ : ഹത്രാസ്കൂട്ട ബലാത്സംഗ കൊലക്കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിർക്കാൻ യുപിസർക്കാർ തീരുമാനിച്ചു. സിബിഐ അന്വേഷണം സുപ്രീംകോടതി മേൽനോട്ടത്തിലാകാം എന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാനാണ് തീരുമാനം. ലക്നൗവിൽ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കേസ് ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്ന കുടുംബത്തിൻറെ ആവശ്യം അടുത്ത മാസം രണ്ടിന് അലഹബാദ് ഹൈക്കോടതി പരിഹണിക്കും

സിബിഐ ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടു. ഹാഥ്റസിൽ പത്തൊമ്പതുകാരി ബലാൽസംഘത്തിനിരയായ ഗോതമ്പ് പാടത്ത് എത്തി സിബിഐ സംഘം തെളിവെടുത്തു . പെണകുട്ടിയുടെ ബന്ധുക്കളുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താനാണ് സിബിഐ തീരുമാനം. കൊലപാതകം, കൂട്ടബലാൽസംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സിബിഐയുടെയും എഫ്ഐആർ. കേസ് അന്വേഷണത്തിൻറെ വിവരങ്ങൾ പുറത്തുവിടരുതെന്ന നിർദ്ദേശം നല്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

You might also like

-