ഇന്ധനവില ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം ഇന്ന്

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം വിഷയത്തില്‍ നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം. അതേസമയം ഇതിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കും

0

ഡൽഹി :ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍
45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും . കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ ഓഫ്‌ലൈന്‍ യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം വിഷയത്തില്‍ നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം.

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വരും. എത്രകാലം ഇത് ഉൾപ്പെടുത്തുന്നത് നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. പെട്രോളും ഡ‍ീസലും ഇപ്പോൾ ജിഎസ്ടി പരിധിക്ക് കീഴിലാക്കാൻ പറ്റുമെന്ന കാര്യത്തിൽ ഒരു സമയപരിധിയെങ്കിലും തീരുമാനിക്കാനാകും കേന്ദ്ര ശ്രമം. ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.

അതേസമയം ഇതിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാവും. അതുകൊണ്ട് കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഇന്ധന വിലയിൽ ജി എസ് ടി ഏർപ്പെടുത്തിയാൽ 13000 കോടിയുടെ വരുമാന നഷ്ടം കേരളത്തി ഉണ്ടാകുമെന്നു ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു .

You might also like

-