അമേരിക്കയിൽ ഗര്‍ഭഛിദ്ര നിരോധന നിയമത്തില്‍ ഒക്കലഹോമ ഗവര്‍ണര്‍ ഒപ്പുവച്ചു

സംസ്ഥാനത്ത് ഗര്‍ഭഛിദ്രം അവസാനിപ്പിക്കണം. ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ സംസ്ഥാന മന്ത്രിസഭയിലെ പ്രധാനപ്പെട്ടവര്‍ ചുവന്ന റോസസുമായിട്ടാണ് എത്തിയിരുന്നത്. ജീവന്റെ നടപ്പിനെ പ്രതിനിധീകരിക്കുന്ന ചുവന്ന് റോസ്. ഗര്‍ഭഛിദ്ര നിരോധന ബില്‍ നിയമസഭാ സമാജികര്‍ പാസാക്കി

0

ഒക്കലഹോമ | അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാന ‘പ്രൊലൈഫ്’ സംസ്ഥാനമായി അറിയപ്പെടുന്ന ഒക്കലഹോമയില്‍ ഏതാണ്ട് പൂര്‍ണതോതിലുള്ള ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഒപ്പുവച്ചു. ഗര്‍ഭഛിദ്ര നിരോധന നിയമം ഏറ്റവും ശക്തമായി നടപ്പാക്കുന്ന അമേരിക്കയിലെ ഒന്നാമത്തെ സംസ്ഥാനമായ ടെക്സസിനോട് സമാനമായ നിയമം തന്നെയാണ് ഒക്കലഹോമയിലും നടപ്പാക്കുന്നത്. ഏപ്രില്‍ 12നാണ് ഗവര്‍ണര്‍ സുപ്രധാന ബില്ലില്‍ ഒപ്പു വെച്ചത്.

ഓഗസ്റ്റ് മാസം അവസാനത്തോടെ നിയമം സംസ്ഥാനത്ത് നിലവില്‍ വരുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സംസ്ഥാനത്ത് ഗര്‍ഭഛിദ്രം അവസാനിപ്പിക്കണം. ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ സംസ്ഥാന മന്ത്രിസഭയിലെ പ്രധാനപ്പെട്ടവര്‍ ചുവന്ന റോസസുമായിട്ടാണ് എത്തിയിരുന്നത്. ജീവന്റെ നടപ്പിനെ പ്രതിനിധീകരിക്കുന്ന ചുവന്ന് റോസ്. ഗര്‍ഭഛിദ്ര നിരോധന ബില്‍ നിയമസഭാ സമാജികര്‍ പാസാക്കി. എന്റെ ഡസ്‌ക്കില്‍ എത്തിച്ചാല്‍ ഒപ്പിടുമെന്ന വാഗ്ദാനം നിറവേറ്റിയതായും ഗവര്‍ണ്ണര്‍ പറഞ്ഞു.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാതാവിന്റെ ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്ന കര്‍ശനവകുപ്പുകള്‍ക്കു പുറമെ, പത്തുവര്‍ഷം വരെ തടവോ സെനറ്റ് ബില്‍ 62ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഈ നിയമം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഗര്‍ഭഛിദ്ര അനുകൂലികള്‍ മുന്നറിയിപ്പു നല്‍കി. ഇതിനെകുറിച്ചു നിരവധി കേസുകള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈവര്‍ഷം ജൂണ്‍മാസത്തോടെ സുപ്രീം കോടതി ഈ വിഷയത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിക്കും.

You might also like

-