സർക്കാരിനെതിരെ അസാധാരണവാർത്താ സമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്.എന്തൊക്കെയാകും ദൃശ്യങ്ങളിൽ എന്നാണ് ആകാംക്ഷ. ചാൻസലര്‍ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്നാണ് അറിയിപ്പ്

0

തിരുവനന്തപുരം | സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 11. 45നാണ് വാർത്താസമ്മേളനം.സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്ന് രാജ്ഭവൻ അറിയിച്ചു.മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാർത്ത സമ്മേളനം എന്നാണ് രാജ്ഭവന്‍റെ തന്നെ ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്.എന്തൊക്കെയാകും ദൃശ്യങ്ങളിൽ എന്നാണ് ആകാംക്ഷ. ചാൻസലര്‍ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്നാണ് അറിയിപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി അയച്ച കത്തിൽ എന്തൊക്കെ കൂടുതൽ കാര്യങ്ങളുണ്ടാകുമെന്നാണ് അടുത്ത ആകാംക്ഷ. അതിനുമപ്പുറം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുമോ എന്നുള്ളതും കേരളം ഉറ്റുനോക്കുകയാണ്

കണ്ണൂർ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനിടെ തനിക്കെതിരെ ഉണ്ടായ വധശ്രമത്തിൽ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിർദേശിച്ചിട്ടാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയയച്ച കത്തുകളും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഗവര്‍ണക്കെതിരായ ആക്രമണത്തില്‍ പരാതി നല്‍കേണ്ടതില്ല, സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാം. ഗവര്‍ണരുടെ ഓഫീസ് പരാതി നല്‍കിയോ എന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് സഹതാപം മാത്രമെന്നും ഗവർണർ പറഞ്ഞു

You might also like

-