കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ സർക്കാർ അന്വേഷണം

ലാൻഡ് റവന്യൂ അസിസ്റ്റന്റ കമ്മിഷണർ ബീനാ പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല.

0

തിരുവനന്തപുരം: സീറോ മലബാർ സഭാ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ സർക്കാർ അന്വേഷണം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സഭാ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോയെന്നു പരിശോധിക്കും. ലാൻഡ് റവന്യൂ അസിസ്റ്റന്റ കമ്മിഷണർ ബീനാ പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണ സംഘടത്തിലുണ്ട്.

അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് റവന്യൂ വകുപ്പ് ഇന്നലെ ഇറക്കിയ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ ഇടപാടിൽ സർക്കാർ ഭൂമിയോ പുറമ്പോക്കോ ഉൾപ്പെട്ടിട്ടുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. ഭൂമി ഇടപാടിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. ഭൂമി കൈമാറ്റത്തിൽ ആരോപണ വിധേയർക്ക് അനധികൃതമായി ഉദ്യോഗസ്ഥ സഹായം ലഭ്യമായിട്ടുണ്ടോ എന്നാകും റവന്യൂ അന്വേഷണ സംഘം പരിശോധിക്കുക.

എറണാകുളം ജില്ലാ രജിസ്ട്രാർ അബി ജോർജ്, കൊച്ചി ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിനോദ് പിള്ള, റവന്യൂ വകുപ്പിലെ സീനിയർ സൂപ്രണ്ട് എസ്. ജയകുമാർ, റവന്യൂ ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻപിള്ള, റവന്യൂ വകുപ്പിലെ സീനിയർ ക്ലെർക്കുമാരായ എം. ഷിബു, വി.എം. മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

You might also like

-