BREAKING NEWS …മുഖ്യമന്ത്രിയെയും ഗവര്ണരെയും വഴിയിൽ തടഞ്ഞു മുന്നാറിൽ ഗോമതിയുടെ പ്രതിക്ഷേധം … വീഡിയോ

മൂന്നാർ ടൗണിന്റെ ഹൃദയഭാഗത്താണ് ഗോമതി കുത്തിയിരുന്നാണ് മാർഗ്ഗ തടസ്സം സൃഷ്ട്ടിച്ചത്

0

https://www.facebook.com/100301158345818/videos/2729662807267293/?t=1

മൂന്നാർ : പെട്ടിമുടി ദുരന്തത്തിൽപെട്ട ആളുകളെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയെയും ഗവര്ണരെയും പെമ്പിലെ ഒരുമൈ പ്രവർത്തക ഗോമതി വഴിയിൽ തടഞ്ഞു . പെട്ടിമുടിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയരെയും സംഘത്തെയും . മൂന്നാർ ടൗണിന്റെ ഹൃദയഭാഗത്താണ് ഗോമതി കുത്തിയിരുന്നാണ് മാർഗ്ഗ തടസ്സം സൃഷ്ട്ടിച്ചത് . വനിതാ പോലീസ് എത്തി ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഗോമതികുതറി പത്തു മിനിറ്റോളം ഗോമതി നടക്കിയ രംഗങ്ങൾ സൃഷ്ട്ടിച്ചു .

‘തോട്ടം തൊഴിലാളികളിലെ എല്ലാവര്‍ക്കും ഇടം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞിരുന്നു. മൂന്നാര്‍ കോളനിയിലെ എല്ലാവര്‍ക്കും പട്ടയം ലഭിക്കാന്‍ അഞ്ച് വര്‍ഷമായി ഞാന്‍ പോരാടുകയാണ്. ഇന്ന് മുഖ്യമന്ത്രി വന്നിരിക്കുകയാണ്. 86 പേര്‍ മണ്ണിനടിയിലാണ്. തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി ഇടവും ഭൂമിയും വേണം. ഞങ്ങളുടെ പിള്ളേര് പഠിച്ചിട്ട് ഓട്ടോ ഡ്രൈവറും ടാക്സി ഡ്രൈവറും കാര്‍ ഡ്രൈവറും ഇവിടുത്തെ റിസോര്‍ട്ടുകളിലെ കക്കൂസ് ക്ലീന്‍ ചെയ്യുന്നവരും റോഡിലിറങ്ങി റൂമുകളുണ്ട് വായോ ..റൂമുകളുണ്ട് വായോ എന്നും പറഞ്ഞ് മടുത്തു. ഇതില്‍ നിന്നും മോചനം വേണം. ഇവിടെ ആര്‍ക്കും നട്ടെല്ലില്ല. താന്‍ മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; അറസ്റ്റിന് തൊട്ടുമുന്‍പ് ഗോമതി പറഞ്ഞു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ക്കെതിരെയും ഗോമതി ഫേസ്ബുക്ക് ലൈവില്‍ സംസാരിച്ചു. അറസ്റ്റ് ചെയ്ത ഗോമതിയെ മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

You might also like

-