അമേരിക്കയെ വിറപ്പിച്ച ഗോൾഡൻ സ്റ്റേറ്റ് കില്ലറിന് പരോളില്ലാതെ ജീവപര്യന്തം

1970 മുതൽ 1980 വരെ നീണ്ട കാലഘട്ടത്തിൽ 13 കൊലപാതകങ്ങളും 13 ലൈംഗിക പീഡനക്കേസുകളും തെളിഞ്ഞുവെങ്കിലും ഇതിനു പുറമെ നിരവധി കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയതായി പ്രതി കോതിയിൽ സമ്മതിച്ചു

0

സാക്രമെന്റൊ (കാലിഫോർണിയ ): അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് കൊലപാതക പീഡന പമ്പരകൾ കൊണ്ടു അമേരിക്കയെ വിറപ്പിച്ച മുൻ പോലീസ് ഓഫീസർ ഗോൾഡൻ സ്റ്റേറ്റ് കില്ലർ എന്നറിയപ്പെടുന്ന ജോസഫ് ജെയിംസ് ഡി ആഞ്ചലോയെ (74) പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ട് ആഗസ്റ്റ് 21 വെള്ളിയാഴ്ച സാക്രമെന്റൽ കൗണ്ടി സുപ്പീരിയർ കോടതി ഉത്തരവിട്ടു.നല്ല ദശാബ്ദങ്ങൾ നീണ്ടു പോയ കുപ്രസിദ്ധമായ ഈ കേസിൽ ശിക്ഷ വിധിക്കുന്നതിനു കഴിഞ്ഞതിൽ കോൺട്ര കോസ്റ്റ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഡയാന ബെൽട്ടൺ സംതൃപ്തി രേഖപ്പെടുത്തി.
1970 മുതൽ 1980 വരെ നീണ്ട കാലഘട്ടത്തിൽ 13 കൊലപാതകങ്ങളും 13 ലൈംഗിക പീഡനക്കേസുകളും തെളിഞ്ഞുവെങ്കിലും ഇതിനു പുറമെ നിരവധി കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയതായി പ്രതി കോതിയിൽ സമ്മതിച്ചു.

പ്രതി നടത്തിയ ഒരു കൊലപാതകത്തിന്റെ സ്ഥലത്തു നിന്നും ശേഖരിച്ച ഡി.എൻ എ gemeology  വെബ് സൈറ്റിൽ അപ് ലോഡ് ചെയ്താണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് അറ്റോർണി ഡയാന പറഞ്ഞു.
2018-ൽ അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളിൽ അതുവരെ തെളിയിക്കപ്പെടാതിരുന്ന കൊലപാതകങ്ങള കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു
74 വയസുള്ള ഈ മുൻ പോലീസ് ഒഫീസർ ഇനി ഒരിക്കലും ജീവനോടെ പുറത്തു വരില്ല എന്നതാണ് തങ്ങൾക്ക് ആശ്വാസം പകരുന്നതെന്നും അറ്റോർണി ഡയാന കുട്ടിച്ചേർത്തു

You might also like

-