സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും.

ളളക്കടത്ത് എന്നതിനപ്പുറത്ത് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെ എന്ന് കോടതി പലവട്ടം ചോദിച്ചിരുന്നു.

0

കൊച്ചി: സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എൻഐഎയുടെ കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറത്ത് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെ എന്ന് കോടതി പലവട്ടം ചോദിച്ചിരുന്നു. കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്. ഇതിനിടെ, എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നിലവിലെ അന്വേഷണ പുരോഗതി ഇഡിയും ഇന്ന് കോടതിയെ അറിയിക്കും .

കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒൻപത് മണിക്കൂർ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 11.30നാണ് അവസാനിച്ചത്. സന്ദീപിന്‍റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്

You might also like

-