സ്വന്തം  ശവസംസ്‌കാരം നടത്താന്‍ അനുവാദം തേടി 70 കാരന്‍; 

ആത്മഹത്യക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ലാച്ചി തന്റെ നീക്കത്തില്‍ നിന്ന് പിന്മാറി

0

ഡൽഹി :സ്വയം ശവസംസ്‌കാരം നടത്താന്‍ അനുവാദം തേടി 70 കാരന്‍. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിനടുത്താണ് സംഭവം. പ്രാര്‍ഥനയും പൂജകളും ശീലമാക്കിയ ലാച്ചി റെഡ്ഡി എന്ന 70 കാരനാണ് വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്ത് 10 അടി താഴ്ചയില്‍ ശവക്കുഴിയുണ്ടാക്കി സ്വയം ശവസംസ്‌കാരന്‍ നടത്താന്‍ കളക്ടറുടെ അനുവാദം തേടിയത്.

10 അടി താഴ്ചയുള്ള കുഴിയിലിറങ്ങി, കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുമൂടാനായിരുന്നു ലാച്ചിയുടെ നീക്കം. എന്നാല്‍ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എത്തിയ പൊലീസ് വൃദ്ധന്റെ നീക്കം തടഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് തിരക്കിയപ്പോള്‍ ‘ദൈവം വിളിക്കുന്നുണ്ട്, ജീവിതത്തില്‍ ചെയ്തുതീര്‍ക്കാന്‍ ഇനിയൊന്നുമില്ല. മകനും മരുമകനും നല്ല നിലയിലാണ്. ഇനി ഭൂമിയില്‍ കഴിഞ്ഞിട്ട് കാര്യമില്ല, പോകണം’ എന്നായിരുന്നു ലാച്ചിയുടെ മറുപടി.

പൊലീസ് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ലാച്ചി വഴങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ ആത്മഹത്യക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ലാച്ചി തന്റെ നീക്കത്തില്‍ നിന്ന് പിന്മാറി. ഇനിയിങ്ങനെ ചെയ്യില്ലെന്ന് ലാച്ചി ഉറപ്പ് നല്‍കിയിട്ടുണ്ട്.

You might also like

-