പൊലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് 92.34 കിലോ കഞ്ചാവും 1.3 ​ഗ്രാം എം.ഡി.എം.എ പിടികൂടി

.എറണാകുളം ഭാഗത്തു നിന്നുംവന്ന കാറാണ് തലയോലപ്പറമ്പ് കൊങ്ങിണിമുക്ക് ഭാഗത്ത് വച്ച് വാഹന പരിശോധനക്കായി പൊലീസ് തടയാൻ ശ്രമിച്ചത്. പൊലീസിനെ വെട്ടിച്ച് കടന്ന് കാർ മുന്നോട്ടുപോയി. തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്

0

തലയോലപ്പറമ്പ് | പൊലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് പിടികൂടി . 45 പാക്കറ്റുകളായി കടത്താൻ ശ്രമിച്ച 92.34 കിലോ കഞ്ചാവും 1.3 ​ഗ്രാം എം.ഡി.എം.എയുമാണ് തലയോലപ്പറമ്പ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ലഹരിവസ്തുക്കൾ കടത്തിയ ആർപ്പൂക്കര വില്ലൂന്നി സ്വദേശി കെൻസ് സാബു, കാണക്കാരി സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.എറണാകുളം ഭാഗത്തു നിന്നുംവന്ന കാറാണ് തലയോലപ്പറമ്പ് കൊങ്ങിണിമുക്ക് ഭാഗത്ത് വച്ച് വാഹന പരിശോധനക്കായി പൊലീസ് തടയാൻ ശ്രമിച്ചത്. പൊലീസിനെ വെട്ടിച്ച് കടന്ന് കാർ മുന്നോട്ടുപോയി. തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.
തലയോലപ്പറമ്പ് സബ് ഇൻസ്‌പെക്ടർ ദീപു, സബ് ഇൻസ്‌പെക്ടർമാരായ സിവി, സുധീരൻ, എ.എസ്.ഐമാരായ സുശീലൻ, സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പൊലീസ് അറിയിച്ചത്

പോലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് പിടികൂടി തലയോലപ്പറമ്പ് പൊലീസ്. പരിശോധനയിൽ കണ്ടെത്തിയത് 45 പാക്കറ്റുകളായി കടത്താൻ ശ്രമിച്ച 92.34 കിലോ കഞ്ചാവും 1.3 gm MDMA യും. ലഹരിവസ്തുക്കൾ കടത്തിയ ആർപ്പൂക്കര വില്ലൂന്നി സ്വദേശി കെൻസ് സാബു, കാണക്കാരി സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എറണാകുളം ഭാഗത്തു നിന്നും വന്ന KA 03 NB 3645 നമ്പർ കാർ തലയോലപ്പറമ്പ് കൊങ്ങിണിമുക്ക് ഭാഗത്ത് വച്ച് വാഹന പരിശോധനക്കായി പോലീസ് തടയാൻ ശ്രമിച്ചു. പോലീസിനെ വെട്ടിച്ച് കടന്ന് കാർ മുന്നോട്ടുപോയി. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.
തലയോലപ്പറമ്പ് സബ് ഇൻസ്‌പെക്ടർ ദീപു, സബ് ഇൻസ്‌പെക്ടർമാരായ സിവി, സുധീരൻ, ASI മാരായ സുശീലൻ, സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം വാട്സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.
“യോദ്ധാവ്’ – 99 95 96 66 66
May be an image of 5 people, car, outdoors and text that says "പോലീസിനെ വെട്ടിച്ച് കടന്ന വാഹനം ചെയ്‌സ് ചെയ്‌ത് പിടിച്ചപ്പോൾ കിട്ടിയത് 92കിലോ ഞ്ചാവ് ലഹരിക്കെതിരെ തലയോലപ്പറമ്പ് പോലീസിൻ്റെ പോരാട്ടം FOXOODIO/ KERALA POLICE"
You might also like

-