ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം പ്രതികളെ കസ്റ്റഡിയിൽ വിട്ടു, ഡിംപിൾ ലാംബക്കുവേണ്ടി രണ്ടു അഭിഭാഷകർ

പ്രതി ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകർ ഹാജരായി. അഫ്സൽ, ആളൂർ എന്നിവരാണ് ഹാജരായത്. ഇരുവരും തമ്മിൽ കോടതിമുറിയിൽവച്ച് വാക്കേറ്റമുണ്ടായി. അഫ്സലിനോട് ഇറങ്ങിപോകാൻ ആളൂർ പറഞ്ഞു. ഇതിനു പിന്നാലെ ഇടപെട്ട മജിസ്ട്രേട്ട്, ബഹളംവയ്ക്കാൻ ഇതു ചന്തയല്ലെന്ന് ഓർമിപ്പിച്ചു.

0

കൊച്ചി| കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി-21), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), നിധിൻ മേഘനാഥൻ (35), ടി.ആർ. സുദീപ് (34) എന്നിവരെയാണ് അഞ്ച് ദിവസത്തേയ്ക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ഫോണുകൾ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തത് ഡിംപിളാണെന്ന് പൊലീസ് പറഞ്ഞു.

നടന്നത് ക്രൂരപീഡനമാണെന്നും മോഡലിന് ആദ്യ രണ്ടു പ്രതികളും ബാറിൽവച്ചു മദ്യം നൽകിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ബാറിന്റെ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയിട്ടും യാത്രയ്ക്കിടയിലും ക്രൂരമായി പീഡിപ്പിച്ചു. നാലാം പ്രതി ഡിംപിളിനെക്കുറിച്ച് കൂടുതൽ അന്വേഷണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.അതേസമയം, പ്രതി ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകർ ഹാജരായി. അഫ്സൽ, ആളൂർ എന്നിവരാണ് ഹാജരായത്. ഇരുവരും തമ്മിൽ കോടതിമുറിയിൽവച്ച് വാക്കേറ്റമുണ്ടായി. അഫ്സലിനോട് ഇറങ്ങിപോകാൻ ആളൂർ പറഞ്ഞു. ഇതിനു പിന്നാലെ ഇടപെട്ട മജിസ്ട്രേട്ട്, ബഹളംവയ്ക്കാൻ ഇതു ചന്തയല്ലെന്ന് ഓർമിപ്പിച്ചു. അഫ്സലിനെയാണ് വക്കാലത്ത് ഏൽപിച്ചതെന്ന് ഡിംപിൾ വ്യക്തമാക്കി.

വ്യാഴാഴ്ച അർധരാത്രിയാണു മോഡലിനെ കൂട്ട ബലാൽസംഗം ചെയ്തത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ബലാൽസംഗം ചെയ്തെന്നാണു കേസ്. പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി.

You might also like