ഇന്ധന വിലയിൽ ഇന്നും വർധന; 9 മാസം കൊണ്ട് 21 രൂപ വീതമാണ് വർധിപ്പിച്ചത്
ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വർധിച്ചത്.
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപ 07 പൈസയും ഡീസലിന് 87 രൂപ 61 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 91രൂപ 67പൈസയും ഡീസലിന് 86രൂപ 32പൈസയും കൊച്ചിയില്‍ പെട്രോളിന് 91 രൂപ 09പൈസയും ഡീസലിന് 85.76 പൈസയും ഇന്ന് നല്‍കേണ്ടിവരും.
രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.