ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ശിശ്രുഷകളിൽനിന്നു വിലക്കി 

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ തട്ടിയെടുത്തെന്നാണ് കേസിന് ആധാരം

0

ആലപ്പുഴ: കുട്ടനാട്ടില്‍ വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. അന്വേഷണ വിധേയമായാണ് ചങ്ങനാശേരി അതിരൂപതയുടെ നടപടി. കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഫാ. തോമസ് പീലിയാനിക്കൽ.

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ജൂൺമാസത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു.

തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻ.സി.പി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്‌

You might also like

-