ഓ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വെട്ടിക്കൊന്ന കേസിൽ പത്ത് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിയിൽ ?

രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു.

0

ആലപ്പുഴ | ആലപ്പുഴ വെള്ളക്കിണറിൽ ഓ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പത്ത് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിലായതായി സൂചന. ഇവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ പിടിയിലായതെന്ന് വ്യക്തമല്ല.
രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു.

കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്‍റെ നിഗമനം. ജില്ലയില്‍നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു.

അതേസമയം, ആലപ്പുഴ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. 22ാം തീയതി രാവിലെ ആറുവരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

You might also like

-