മുൻ കേന്ദ്ര മന്ത്രി‌യും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു

0

ഡൽഹി | മുൻ കേന്ദ്ര മന്ത്രി‌യും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ​ഗുരു​ഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാർട്ടിയെ പിന്നീട് ആർജെഡിയിൽ ലയിപ്പിച്ചു.

1947 ജൂലൈ 1-ന് മദ്ധ്യപ്രദേശിലെ ഹോഷൻഗ്ഗാബാദ് ജില്ലയിൽ കർഷകകുടുംബത്തിൽ നന്ദകിഷോർ യാദവിൻ്റെയും സുമിത്രയുടേയും മകനായി ജനിച്ചു. ജബൽ‌പൂർ എൻജിനീയറിങ്ങ് കോളേജിൽ നിന്നു ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശരത് യാദവ് ജബൽപ്പൂർ റോബർട്ട്സൻ കോളേജിൽ നിന്നും ബി.എസ്.സി.ബിരുദവും കരസ്ഥമാക്കി. കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിലറിയപ്പെടുന്ന ശരത് യാദവ് ജയപ്രകാശ് നാരായണൻ്റെ ജെ പി മൂവ്മെൻറിൽ അംഗമായാണ് രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്

974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി. 2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.

2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയിൽ അംഗമായി
നിതീഷിനൊപ്പം പോകാഞ്ഞതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടുപിന്നീട് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു. 2022 മാർച്ച് 20ന് ലാലു പ്രസാദ്‌ യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടി ലയിച്ചു.ഏഴു തവണ ലോക്സഭാംഗം, നാല് തവണ രാജ്യസഭാംഗം, മൂന്ന് തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ജനതാദൾ (യുനൈറ്റഡ്) മുൻ ദേശീയ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു. ശരത് യാദവ്

You might also like

-