കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും

ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും ഹിന്ദു വിരുദ്ധരാണെന്നും ഗുജറാത്തിന്റെ വികസന വിരോധികളാണെന്നും വിശേഷിപ്പിച്ചായിരുന്നു ഹാർദിക് പട്ടേലിന്റെ പടിയിറക്കം

0

ഡൽഹി | ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഹാർദിക് പട്ടേൽ ബി.ജെ.പി അംഗത്വം സ്വീകരിക്കുക.നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്. ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും ഹിന്ദു വിരുദ്ധരാണെന്നും ഗുജറാത്തിന്റെ വികസന വിരോധികളാണെന്നും വിശേഷിപ്പിച്ചായിരുന്നു ഹാർദിക് പട്ടേലിന്റെ പടിയിറക്കം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഹാർദിക് പാർട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പാട്ടീദാർ സംവരണത്തിന്റെ പേരിൽ പാർട്ടിക്ക് ഭീഷണി സൃഷ്ടിച്ച ഹാർദികിന് അംഗത്വം നൽകുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾക്കും എതിർപ്പുണ്ട്.

എന്നാൽ പ്രാദേശിക എതിർപ്പുകളെ അവഗണിക്കാനും ഹാർദിക് പട്ടേലിന് അംഗത്വം നൽകാനുമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന കാര്യം ഹാർദിക് പട്ടേൽ സ്ഥിരീകരിച്ചത്. ബി.ജെ.പി പ്രവേശനത്തിന്റെ മുന്നോടിയായി ആർട്ടിക്കിൾ 370 പിൻവലിച്ചത് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാർ നടപടികളെ ഹാർദിക് പട്ടേൽ പുകഴ്ത്തിയിരുന്നു. ഗുജറാത്തിൽ ഹാർദിക് പട്ടേലിന് അംഗത്വം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ, മറ്റ് മന്ത്രിമാർ ഉന്നത നേതാക്കൾ എന്നിവർ പങ്കെടുക്കും
ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിക്കുന്നത് നേട്ടമാകും എന്നാണ് ബിജെപി വിലയിരുത്തൽ. നേരത്തെ ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്‍റായിരുന്ന ഹാർദിക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് നേതൃത്വവുമായി ഇടഞ്ഞതും പാർട്ടി വിട്ടതും.

ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക് വ്യക്തമാക്കുന്നു. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു. എംഎൽഎ സ്ഥാനമുള്ളതിനാൽ ജിഗ്നേഷ് മേവാനി പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുക മാത്രം ചെയ്തു.

You might also like

-