മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ

"വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം ഉള്ള ഏക രാജ്യമാണ് ഇന്ത്യയെന്നും ഇത് യുക്തിരഹിതവും വിഡ്ഢിത്തവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം. ഈ നിയമത്തില്‍ ഒരുതരത്തിലും അഭിമാനിക്കേണ്ടതില്ലെന്നാണ് താന്‍ കരുതുന്നത്. മറ്റൊരു രാജ്യവും ദേശീയ പാര്‍ക്കുകള്‍ക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല

0

കോഴിക്കോട് | മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ആരെയും കൊല്ലണമെന്നല്ല താൻ പറഞ്ഞത്, വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു.കടുവകളെ കൊന്നൊടുക്കാൻ അനുമതി തേടുമെന്ന മന്ത്രിയുടെ പ്രസ്താവനയെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പിന്തുണച്ചതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. മാത്രമല്ല, ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിനു ലൈസൻസ് നൽകണമെന്ന് ഗാഡ്ഗിൽ നേരത്തേ പറഞ്ഞിരുന്നു.
ലോകത്ത് ഒരു രാജ്യവും ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വന്യമൃഗങങ്ങളെ സംരക്ഷിക്കുന്നില്ലെന്നും ഗാഡ്ഗിൽ പറഞ്ഞിരുന്നു.
അതേസമയം, മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിൽ എന്ന് ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഗാഡ്ഗിൽ റിപ്പോർട്ടിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം. അന്നുമുതലുള്ള പ്രശ്നങ്ങളാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. വനവും വന്യമൃഗങ്ങളും ഭൂമിയുടെ ഭാഗമാണ് എന്നതു മറന്ന് നിലപാടു സ്വീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമം ഉള്ള ഏക രാജ്യമാണ് ഇന്ത്യയെന്നും ഇത് യുക്തിരഹിതവും വിഡ്ഢിത്തവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം. ഈ നിയമത്തില്‍ ഒരുതരത്തിലും അഭിമാനിക്കേണ്ടതില്ലെന്നാണ് താന്‍ കരുതുന്നത്. മറ്റൊരു രാജ്യവും ദേശീയ പാര്‍ക്കുകള്‍ക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല. ലൈസന്‍സുള്ള വേട്ടയിലൂടെ വന്യമൃഗങ്ങളുടെ എണ്ണം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്ക, ആഫിക്ക, ബ്രിട്ടണ്‍ തുടങ്ങിയിടങ്ങളില്‍ ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടാറുണ്ട്. എത്ര വന്യമൃഗങ്ങളെ കൊല്ലണം എന്നത് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം പ്രാദേശിക സമൂഹവുമായി ചര്‍ച്ച നടത്തണം. ലൈസന്‍സ് കൃത്യമായി നല്‍കണം. ഒരു മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാവുകയാണെങ്കില്‍ അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ജീവന് ഭീക്ഷണിയാകുന്ന ഒരു വന്യമൃഗത്തെ കൊല്ലാന്‍ സാധിക്കാത്തത്?’, ഗാഡ്ഗില്‍ ചോദിച്ചു

You might also like

-