മാങ്കുളത്ത് അറുപത് വർഷം പഴക്കമുള്ള റോഡ് അടച്ചുപൂട്ടാൻ വനം വകുപ്പ് നീക്കം- റോഡ് ഗതാഗതം പുനഃസ്ഥാപിച്ച് നാട്ടുകാർ

കല്ല് പാകിയുണ്ടാക്കിയ ചപ്പാത്ത് വീണ്ടും കല്ലുകൾ നിരത്തിയാണ് പുഴയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചത് . ചപ്പാത്ത് പുനഃസ്ഥാപിക്കാനുള്ള നീക്കം കുട്ടമ്പുഴ ബീറ്റിലെ ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞു

0

അടിമാലി | മാങ്കുളത്ത് വർഷങ്ങളായി ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആനക്കുളം കൊറത്തിക്കുടിറോഡ് വനം വകുപ്പ് അടച്ചുപൂട്ടാൻ നീക്കം നടത്തുന്നതായി പരാതി. വനവകുപ്പിന്റെ എതിർപ്പ് മറികടന്നു റോഡ് പുനഃസ്ഥാപിച്ച് നാട്ടുകാർ . കഴിഞ്ഞ പ്രളയത്തിൽ പുഴക്ക് കുറുകെ ഉണ്ടായിരുന്ന ചപ്പാത്ത് ഒലിച്ചു പോയിരുന്നു .പ്രദേശനിവാസികൾ ഒത്തുചേർന്ന് പുഴയിലെ മഴവെള്ളപ്പാച്ചിലിൽ തകർന്ന ആനക്കുളം കുറത്തികുടി റോഡ് അറ്റകുറ്റ പണി നടത്തി . പുഴയ്ക്കു കുറുകെയുള്ള ഉണ്ടായിരുന്ന ചപ്പാത്തണ് നശിച്ചത് . കല്ല് പാകിയുണ്ടാക്കിയ ചപ്പാത്ത് വീണ്ടും കല്ലുകൾ നിരത്തിയാണ് പുഴയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചത് . ചപ്പാത്ത് പുനഃസ്ഥാപിക്കാനുള്ള നീക്കം കുട്ടമ്പുഴ ബീറ്റിലെ ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞു . തുടർന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗം സവിതയുടെയും ഗ്രാമ പഞ്ചായത്തു ഭരണ സമിതിഅംഗങ്ങളുടെയും നേതൃത്തത്തിൽ ജനങ്ങൾ സംഘടിക്കുകയും പുഴയിലെ ചപ്പാത്ത് പുനഃസ്ഥാപിക്കുകയുമായിരുന്നു
ഇതിനിടെ കുട്ടമ്പുഴ ഫോറസ്റ്റ് ഫോറസ്റ്റ് റേഞ്ച് ഓഫീസറും സംഘവും എത്തിയതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഡി എഫ് ഓ യുടെ അനുമതിയോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരെ അറിയിച്ചു. “എന്നാൽ അറുപത് വർഷമായി പ്രദേശവാസികൾ ഉപയോഗിക്കുന്ന റോഡ് പുനഃസ്ഥാപിക്കാൻ വനം വകുപ്പിന്റെ അനുമതി വേണ്ടെന്നും ജനപ്രതിനിധികൾ വാദിച്ചു.
“ആനക്കുളം ഈറ്റ ചേലയാറിന്റെ മറുകര വരെയെള്ള വനത്തിന് മാത്രമേ വനം വകുപ്പിന് അവകാശം ഉള്ളു എന്നിരിക്കയാണ് ഇക്കരെ കരയിൽ കയറി ഔദോഹിക കൃത്യനിർവാഹണത്തിന് വിരുദ്ധമായി പ്രവർത്തിച്ചത്.  നീയമ വിരുദ്ധ പ്രവർത്തിക്കുകയും നാട്ടുകാരെ കള്ള കേസിൽ പ്രതിയാക്കും എന്നു ഭീക്ഷണിപെടുത്തുകയും ചെയ്യ്ത വനം വകുപ്പ് ജീവനക്കാർക്കെതിരെ എതിരെ വകുപ്പ് തല ശിക്ഷ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.”നാട്ടുകാർ ആവശ്യപ്പെട്ടു

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിബിൻ ഗ്രാമ പഞ്ചായത്ത്‌ അംഗം അനിൽ കോലോത്ത് പ്രാദേശിക പാർട്ടി പ്രവർത്തകൻ തൈക്കൂട്ടം ബിജു എന്നിവരുടെ നേതൃത്തത്തിൽ റോഡിലൂടെ വാഹന കടത്തി ഗതാഗതം പുനഃസ്ഥാപിച്ചു . മാങ്കുളത്തുനിന്നും കുറ്റത്തികുടിയിലേക്കും ഇടമലകുടിയിലേക്കും മറ്റു ഇതര ആദിവാസികേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണ് നാട്ടുകാർ പുനഃസ്ഥാപിച്ചത്.

You might also like

-