കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തുടർ നടപടി ആവശ്യപ്പെട്ടു യുവതിയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചു .

കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത് 2018 മാർച്ച് 14നാണ്. മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളിയത് സംഭവവുമായി ബന്ധപ്പെട്ട് ഉമേഷ്, ഉദയൻ എന്നീ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു .

0

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ (ലാത്വിയൻ )ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. ദൈവത്തിൻറെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി.വിചാരണ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത് 2018 മാർച്ച് 14നാണ്. മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളിയത് സംഭവവുമായി ബന്ധപ്പെട്ട് ഉമേഷ്, ഉദയൻ എന്നീ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു .
യുവതിയെ കാണാതായി ഒരു മാസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ പിടിയിലായ ശേഷം പോലീസിന്റെ അനാസ്ഥമൂലം കുറ്റപത്രം വൈകിയത് മൂലം പ്രതികൾ സ്വാഭിക ജാമ്യം ലഭിക്കുകയായുംചെയ്തു . കേരളം കണ്ട ക്രൂരമായ കൊലപാതകത്തിലെ പ്രതികള്‍ മൂന്ന് വര്‍ഷമായി സ്വതന്ത്രരായിവിലസുകയാണ് . കേസിൽ ഉടൻ വിചാരയതും കൊല്ലപ്പെട്ട യുവതിയുടെ കുംടുംബത്തിന് നീതിഉറപ്പാകുമെന്ന സര്‍ക്കാരും പൊലീസും നല്‍കിയ ഉറപ്പിലാണ് യുവതിയുടെ ബന്ധുക്കൾ സ്വദേശത്തേക്ക് മടങ്ങിയത് .എന്നാൽനാളിതുവരെ പോലീസിന്റെ അലംഭാവം മൂലം കേസില്‍ കുറ്റപത്രം പോലും സമർപ്പിക്കാൻ പൊലീസിന് ആയില്ല ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ ഹൈ കോടതിയെ സമീപിച്ചിരിക്കുന്നു . വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ ഇനി കേരളം വിടൂവെന്നാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു

നീതി തേടിയാണ് വീണ്ടും ഈ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് വർഷം മുമ്പ് കോവളത്ത് ക്രൂരമായി കൊല്ലപ്പെട്ട സഹോദരിക്കായി ഇവരിപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. .

എന്റെ സഹോദരി ഇനി തിരിച്ച് വരില്ല. ഇനി അവര്‍ക്ക് കൊടുക്കാനാകുന്നത് നീതിയാണ്. എന്നാലത് നിഷേധിക്കപ്പെടുകയാണ്. സഹോദരിയുടെ മരണം കുടുംബത്തിനെ വല്ലാതെ ബാധിച്ചു. പ്രതികൾ സമൂഹത്തില്‍ സ്വതന്ത്രരായി നടക്കുന്നത് വേദനയോടെയാണ് കാണുന്നതെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു.

You might also like

-