നൂറ്റി അമ്പത് പൗണ്ടും പതിനെട്ട് അടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടി

കഴിഞ്ഞ ആഴ്ച ജോണ്‍ ഹേമണ്ഠാണ് ഇത്രയും വലിയ പെരുമ്പാമ്പിനെ പിടിച്ചു റെക്കോര്‍ഡിന് ഉടമയായത്. തുടര്‍ന്ന് ഇതിനെ ജോണിന്റെ വീട്ടുമുറ്റത്ത് പ്രദര്‍ശിപ്പിച്ചു. ഇതിനു മുന്‍പ് ഇവിടെ നിന്നും നവംബറില്‍ പിടികൂടിയ പെരുമ്പാമ്പിനു 17 അടിയും 120 പൗണ്ട് തൂക്കവുമായിരുന്നു. അതിനെയാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

0

ഫ്‌ളോറിഡ: സൗത്ത് ഫ്‌ലോറിഡാ വാട്ടര്‍ മാനേജ്‌മെന്റ് ഡിസ്ട്രിക്റ്റ് പൈതോണ്‍ എലിമിനേഷന്റെ ഭാഗമായി ഫ്‌ളോറിഡാ എവര്‍ ഗ്ലോയ്ഡ്‌സില്‍ നിന്നും 150 പൗണ്ട് തൂക്കവും പതിനെട്ടടി വലിപ്പവുമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി.

കഴിഞ്ഞ ആഴ്ച ജോണ്‍ ഹേമണ്ഠാണ് ഇത്രയും വലിയ പെരുമ്പാമ്പിനെ പിടിച്ചു റെക്കോര്‍ഡിന് ഉടമയായത്. തുടര്‍ന്ന് ഇതിനെ ജോണിന്റെ വീട്ടുമുറ്റത്ത് പ്രദര്‍ശിപ്പിച്ചു. ഇതിനു മുന്‍പ് ഇവിടെ നിന്നും നവംബറില്‍ പിടികൂടിയ പെരുമ്പാമ്പിനു 17 അടിയും 120 പൗണ്ട് തൂക്കവുമായിരുന്നു. അതിനെയാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

പെരുമ്പാമ്പുകളുടെ എണ്ണം വര്‍ധിക്കുന്നതു തടയുന്നതിനുള്ള പദ്ധതികള്‍ ഫ്‌ളോറിഡാ വാട്ടര്‍ മാനേജ്‌മെന്റ് ഡിസ്ട്രിക്റ്റ് നടപ്പാക്കിയിട്ടുണ്ട്. പൈതോണിനെ വേട്ടയാടുന്നവര്‍ക്ക് മണിക്കൂറില്‍ കുറഞ്ഞ വേതനവും കൂടാതെ നാലടിയില്‍ വലിപ്പമുള്ളതിനെ പിടിച്ചാല്‍ ഒരെണ്ണത്തിന് 25 ഡോളറും എട്ടടി വലിപ്പമുള്ളതിന് 150 ഡോളറും പ്രതിഫലമായി ലഭിക്കും. മുട്ടയിട്ട് കാവലിരിക്കുന്ന പെരുമ്പാമ്പിനെ പിടി കൂടിയാല്‍ 200 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 18 വയസിനു മുകളിലും ഡ്രൈവര്‍ ലൈസന്‍സ് ഉള്ളവര്‍ക്കും പാമ്പിനെ പിടികൂടുന്നതിനുള്ള അനുമതി അധികൃതരില്‍ നിന്നു ലഭിക്കും.

ചില പ്രത്യേക സീസണുകളില്‍ മാത്രമാണ് പെരുമ്പാമ്പിനെ വേട്ടയാടുന്നതിനുള്ള അനുമതി അധികൃതര്‍ നല്‍കുന്നത്. ഇത് ഒരു തൊഴിലാക്കിയ വലിയൊരു വിഭാഗം ഫ്‌ളോറിഡയിലുണ്ട്.

You might also like

-