ജുഡീഷ്യറിയില്‍ അന്‍പത് ശതമാനം വനിതാ സംവരണം വേണം ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ലോ കോളജുകളിലും നിശ്ചിത ശതമാനം വനിത സംവരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനും പുതുതായി ചുമതലയേറ്റ ജഡ്ജിമാര്‍ക്കും സുപ്രിംകോടതിയിലെ വനിത അഭിഭാഷകര്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു ജസിസ്റ്റിസ് രമണ നിലപാട്

0

ഡൽഹി :ജുഡീഷ്യറിയില്‍ അന്‍പത് ശതമാനം വനിതാ സംവരണം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഇത് നിങ്ങളുടെ അവകാശമാണെന്നും നിങ്ങളിത് ആവശ്യപ്പെടണമെന്നും തന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും ചീഫ് ജസ്റ്റിസ് വനിത അഭിഭാഷകരോട് ആവശ്യപ്പെട്ടു.

ലോ കോളജുകളിലും നിശ്ചിത ശതമാനം വനിത സംവരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനും പുതുതായി ചുമതലയേറ്റ ജഡ്ജിമാര്‍ക്കും സുപ്രിംകോടതിയിലെ വനിത അഭിഭാഷകര്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു ജസിസ്റ്റിസ് രമണ നിലപാട് വ്യക്തമാക്കിയത്.കീഴ്‌കോടതി ജഡ്ജിമാരില്‍ 30 ശതമാനത്തിനു താഴെയാണ് വനിത പ്രാതിനിധ്യം. ഹൈക്കോടതികളില്‍ ഇത് 11.5 ശതമാനമാണ്. സുപ്രിംകോടതിയില്‍ 11-12 ശതമാനം മാത്രമേ വനിതാ ജഡ്ജിമാരുള്ളൂ.

You might also like

-